Challenger App

No.1 PSC Learning App

1M+ Downloads
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?

Aസ്നേഹക്കൂട്

Bസ്വാസ്ഥ്യം

Cസമാശ്വാസം

Dരാരീരം

Answer:

A. സ്നേഹക്കൂട്

Read Explanation:

സ്നേഹക്കൂട്‌ പദ്ധതി

  • 2018 മാർച്ചിലാണ്‌ സംസ്ഥാന സർക്കാർ സ്നേഹക്കൂട്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌.
  • ആരോഗ്യ കേരളം, ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ബന്യാൻ, ടിസ്സ്, ഹാൻസ് ഫൗണ്ടേഷൻ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്‌.
  • മാനസികരോഗം പൂർണമായും ഭേദപ്പെട്ടെന്ന്‌ ഉറപ്പാകുന്നവരെയാണ്‌ പുനരധിവസിപ്പിക്കുക.
     
  • പുനരധിവസിപ്പിച്ചവർക്ക്‌ തൊഴിൽ പരിശീലനം നൽകി വരുമാനമാർഗവും സാധ്യമാക്കുന്നു.
  • കൃഷിയടക്കമുള്ള വഴികളിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി ഇവരെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്നു. 
     
  • അനുബന്ധമായി കൃത്യമായ ഇടവേളകളിൽ കൗൺസലിങ്‌ സൗകര്യവും നൽകുന്നു.

Related Questions:

ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?
പോലീസ് സ്റ്റേഷനിൽ പോകാതെ തന്നെ ഓൺലൈനായി എ.ടി.എം. കൗണ്ടറിന്റെ മാതൃകയിൽ കിയോസ്കുകൾ വഴി പരാതി നൽകുന്നതിനുള്ള പദ്ധതി ?
കേരളത്തിലെ അതിദരിദ്രരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി
ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണത്തിനുള്ള സംസ്ഥാന സർക്കാർ പദ്ധതി ?
ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?