App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാറിൻ്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്?

Aവയോമിത്രം

Bവയോമധുരം

Cമന്ദഹാസം

Dവയോഅമൃതം

Answer:

B. വയോമധുരം

Read Explanation:

  • കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പിന്റെ ഒരു പദ്ധതിയാണ് വയോമധുരം.

  • ബിപിഎൽ വിഭാഗത്തിൽപ്പെട്ട പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്ററുകൾ നൽകുന്ന പദ്ധതിയാണിത്.

  • ഗുണഭോക്താക്കൾ:

    • BPL കാർഡുള്ള മുതിർന്ന പൗരന്മാർ

    • പ്രമേഹരോഗം ബാധിച്ച വൃദ്ധജനങ്ങൾ

      പ്രയോജനങ്ങൾ:

      • പ്രമേഹ നിയന്ത്രണം മെച്ചപ്പെടുത്തുന്നു.

      • ആരോഗ്യപരിരക്ഷാ ചെലവ് കുറയ്ക്കുന്നു.

      • ആർോഗ്യസ്ഥിതിയെ സ്വയം നിരീക്ഷിക്കാൻ സഹായിക്കുന്നു.


Related Questions:

രോഗാണു ഉൽപാദിപ്പിക്കുന്ന രോഗകാരണമായ വിഷം വേർതിരിച്ചു ശരീരത്തിൽ ഉപ്രദവരഹിതമായ രീതിയിൽ നൽകുകയും പ്രതിരോധശേഷി സൃഷ്ടിക്കുകയും ചെയ്യുന്ന വാക്സീൻ ?
മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി
ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയന്ത്രിക്കാനും അതുവഴി അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആളുകളെ പ്രാപ്തരാക്കുന്ന പ്രക്രിയ?
ഏത് സംസ്ഥാനമാണ് ജീവിതശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിന് 30 വയസും അതിൽ കൂടുതലുമുള്ള ആളുകളുടെ ഡാറ്റാബേസ് ഉണ്ടാക്കുന്നത് ?
മാതാപിതാക്കൾ നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരാൾ മരിക്കുകയും ജീവിച്ചിരിക്കുന്ന ആൾക്ക് കുട്ടികളെ സംരക്ഷിക്കാൻ സാമ്പത്തിക സ്ഥിതി ഇല്ലാതെ വന്നാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന പദ്ധതി