കേരളത്തിലെ നീളം കൂടിയ രണ്ടാമത്തെ നദി ഏത് ?
Aഭാരതപുഴ
Bചാലിയാർ പുഴ
Cമഞ്ചേശ്വരം പുഴ
Dപെരിയാർ
Answer:
A. ഭാരതപുഴ
Read Explanation:
കേരളത്തിലെ നദികൾ
ഭാരതപ്പുഴ ആണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി (209 കി.മീ).
പെരിയാർ ആണ് കേരളത്തിലെ നീളം കൂടിയ നദി. ഇതിന്റെ ആകെ നീളം 244 കി.മീ ആണ്.
കേരളത്തിലെ ഏറ്റവും വലിയ നദി എന്നറിയപ്പെടുന്നത് പെരിയാർ ആണ്. ഇതിന് കാരണമായത് നദിയുടെ ജലലഭ്യത അഥവാ ജലസംഭരണശേഷി ആണ്.
കേരളത്തിലെ 'ജീവനാഡി' (Lifeline of Kerala) എന്ന് പെരിയാർ അറിയപ്പെടുന്നു.
പെരിയാർ നദി ഉത്ഭവിക്കുന്നത് പശ്ചിമഘട്ടത്തിലെ ശിവഗിരി മലനിരകളിൽ നിന്നാണ്.
ഇടുക്കിയിലെ മുല്ലപ്പെരിയാർ അണക്കെട്ട്, ഇടുക്കി അണക്കെട്ട് എന്നിവ പെരിയാർ നദിയിലാണ് സ്ഥിതി ചെയ്യുന്നത്.
വേമ്പനാട് കായലിലാണ് പെരിയാർ പതിക്കുന്നത്.
പമ്പാ നദി കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദിയാണ്
