Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ശക്തിയേറിയ രാസബന്ധനം ഏത് ?

Aഅയോണിക ബന്ധനം

Bവാണ്ടർ വാൾസ് ബലം

Cസഹസംയോജക ബന്ധനം

Dഇതൊന്നുമല്ല

Answer:

C. സഹസംയോജക ബന്ധനം

Read Explanation:

  • രാസബന്ധനം - തന്മാത്ര രൂപീകരണത്തിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്തു നിർത്തുന്ന ആകർഷണ ബലം 
  • സഹസംയോജക ബന്ധനം - ഇലക്ട്രോൺ പങ്കുവെക്കൽ മൂലമുണ്ടാകുന്ന രാസബന്ധനം 
  • ഇലക്ട്രോ നെഗറ്റിവിറ്റി - സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ട രണ്ട് ആറ്റങ്ങൾക്കിടയിലുള്ള ബന്ധിത ഇലക്ട്രോണുകളെ ആകർഷിക്കാനുള്ള ആറ്റത്തിന്റെ കഴിവ് 
  • സഹസംയോജക സംയുക്തങ്ങൾ - സഹസംയോജക ബന്ധനം വഴി ഉണ്ടാകുന്ന സംയുക്തങ്ങൾ 
  • ഏകബന്ധനം - ഒരു ജോഡി ഇലക്ട്രോണുകൾ പങ്ക് വെക്കുന്ന സഹസംയോജക  ബന്ധനം 
  • ദ്വിബന്ധനം - രണ്ട് ജോഡി ഇലക്ട്രോണുകൾ പങ്ക് വെക്കുന്ന സഹസംയോജക ബന്ധനം 
  • ത്രിബന്ധനം - മൂന്ന് ജോഡി ഇലക്ട്രോണുകൾ പങ്ക് വെക്കുന്ന സഹസംയോജക ബന്ധനം 
  • അയോണിക ബന്ധനം - ഇലക്ട്രോൺ കൈമാറ്റം മൂലമുണ്ടാകുന്ന രാസബന്ധനം 
  • വാണ്ടർ വാൾസ് ബലം - അടുത്തടുത്തുള്ള മൂലകങ്ങൾ തമ്മിലുള്ള പരസ്പര പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന ദുർബ്ബലമായ പരസ്പര ആകർഷണബലം 

Related Questions:

NaCl ക്രിസ്റ്റൽ MgCl2-ൽ ഡോപ്പ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഡിഫക്ട്

ആറ്റത്തിനുള്ളിൽ കാണപ്പെടുന്ന കണങ്ങളും അവയെ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരുടെ പേരുകളും നൽകിയിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.


(i) ഇലക്ട്രോൺ - ജെ.ജെ തോംസൺ

(ii) പ്രോട്ടോൺ - ഹെൻറി മോസ്ലി

(iii) ന്യൂട്രോൺ - ജെയിംസ് ചാഡ് വിക്ക്

(iv) പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്


ഖര പദാർത്ഥങ്ങൾ ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ട് വാതകരൂപത്തി ലാകുന്ന പ്രക്രിയയെ വിളിക്കുന്ന പേരെന്ത് ?
Deodhar Trophy is related to which among the following sports?
Xe F₂, എന്ന സംയുക്തത്തിൽ "Xe ന്റെ ഹൈബ്രഡൈസേഷൻ .....................ആണ് .