Challenger App

No.1 PSC Learning App

1M+ Downloads
ഫോസ്സിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ് ഏതാണ് ?

Aകാർബൺ -12

Bകാർബൺ - 13

Cകാർബൺ - 14

Dഫോസ്ഫറസ് -31

Answer:

C. കാർബൺ - 14

Read Explanation:

കാർബൺ ഡേറ്റിംഗ്:

  • കാർബൺ ഡേറ്റിംഗ് കാർബണിന്റെ ഐസോടോപ്പായ കാർബൺ-14 ഉപയോഗിക്കുന്നു.
  • കാർബണിന്റെ ഈ ഐസോടോപ്പ് റേഡിയോ ആക്ടീവ് കാർബണായി അന്തരീക്ഷത്തിൽ ഉണ്ട്.
  • ഫോസിലുകളിൽ നിന്ന് ലഭിക്കുന്ന കാർബൺ-14 ന്റെ അളവ് ഫോസിലുകളുടെ പ്രായം കണക്കാക്കാൻ പാലിയന്റോളജിസ്റ്റുകളെ സഹായിക്കുന്നു.

മറ്റ് ഐസോടോപ്പുകളും അവയുടെ ഉപയോഗങ്ങളും:

  • യുറേനിയം U-235 : ആണവ റിയാക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നു
  • ആർസെനിക്-74 : ട്യൂമറിന്റെ സാന്നിധ്യം നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു
  • സോഡിയം -24 : രക്തം കട്ടപിടിക്കുന്നത് കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു
  • കോബാൾട്ട്-60 : കാൻസർ ചികിത്സകളിൽ ഉപയോഗിക്കുന്നു
  • അയഡിൻ-131: കാർബണിന്റെ ഐസോടോപ്പ് ഗോയിറ്റർ ചികിത്സയ്ക്ക് സഹായിക്കുന്നു

Related Questions:

കനാൽ രശ്മികൾ കണ്ടെത്തിയത് -----.
ആറ്റത്തിലെ പോസിറ്റീവ് ചാർജ് ഉള്ള കണമായ പ്രോട്ടോൺ കണ്ടെത്തിയത് ആരാണ് ?
തരംഗദൈർഘ്യം 10nm ആയ തരംഗത്തിന്റെ ആവൃത്തി കണക്കാക്കുക.?
ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളുമുള്ളതും, സ്വതന്ത്രാവസ്ഥയിൽ നിലനിൽക്കാൻ കഴിയുന്നതുമായ ഏറ്റവും ചെറിയ കണികയാണ് ----.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റൂഥർഫോർഡിന്റെ ആറ്റം മാതൃകയ്ക്ക് കൂടുതൽ വ്യക്തമായ വിശദീകരണം നൽകി പുതിയ ഒരു മാതൃക നിർദ്ദേശിച്ചത് നീൽസ് ബോർ എന്ന ശാസ്ത്രജ്ഞനാണ്
  2. ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണ്
  3. ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജം കുറഞ്ഞുവരും
  4. ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല