Challenger App

No.1 PSC Learning App

1M+ Downloads
വിധവാ പുനർവിവാഹം പ്രോത്സാഹിപ്പിക്കുന്നതിനായി, വിധവകൾ/വിവാഹമോചിതർ എന്നിവർക്ക് പുനർവിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?

Aകാതോർത്ത് പദ്ധതി

Bഅഭയകിരണം പദ്ധതി

Cമംഗല്യം പദ്ധതി

Dആശ്വാസനിധി പദ്ധതി

Answer:

C. മംഗല്യം പദ്ധതി

Read Explanation:

  • കുടുംബശ്രീ - സ്വയം സഹായ സംഘങ്ങളിലൂടെയും സംരംഭങ്ങളിലൂടെയും സ്ത്രീ ശാക്തീകരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുക്കൂടി ആരംഭിച്ച പദ്ധതിയാണ് കുടുംബശ്രീ.
  • ആശ്രയ - സമൂഹത്തിന്റെ മുഖ്യധാരയിൽ ഇടംലഭിക്കാത്ത നിരാലംബരായ ആളുകൾക്ക് അതിജീവന ആവശ്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന സംരംഭമാണ് ആശ്രയ.
  • മഹിളാമന്ദിരംവിധവകൾ, വിവാഹമോചിതർ, അഗതികളായ സ്ത്രീകൾ എന്നിവർക്കു താമസ സൗകര്യമൊരുക്കുന്ന സ്ഥാപനം. ആറു വയസ്സുവരെയുള്ള കുട്ടികളെ കൂടെ താമസിപ്പിക്കാം.
  • സനാഥ ബാല്യം - അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി.
  • കോട്ടയം യുവജന സംരംഭക സഹകരണ സംഘം - യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് കേരള സംസ്ഥാന സഹകരണ വകുപ്പിന് കീഴിൽ ആരംഭിച്ച ആദ്യ യുവജന സഹകരണ സംഘം.
  • സഹജീവനം ഭിന്നശേഷി സഹായ കേന്ദ്ര പദ്ധതി - സംസ്ഥാനത്തെ ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് നിലവിൽ വന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി.
  • ശരണബാല്യം - കുട്ടികൾക്കെതിരെയുള്ള ചൂഷണം (ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം) തടയുന്നതിനായി സാമൂഹ്യനീതിവകുപ്പ് ആരംഭിച്ച പദ്ധതി.
  • കെ.ഫോൺ - ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുവാനായി കേരള സർക്കാർ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി.
  • അഭയകിരണം - അഭയസ്ഥാനമില്ലാത്ത വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി.
 

Related Questions:

കേരള സർക്കാർ സംസ്ഥാന രൂപീകരണത്തിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച നവകേരള മിഷൻ ഉത്ഘാടനം ചെയ്‌ത് ഇവരിൽ ആരാണ് ?
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് ------------------ന്റെ ലക്ഷ്യം
മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം ?
എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത് ?
താഴെപ്പറയുന്നവയിൽ അനൗപചാരിക വയോജന വിദ്യാഭ്യാസ പരിപാടികളുടെ നടത്തിപ്പിനും വയോജനങ്ങൾക്കിടയിൽ സാക്ഷരതാ പരിപാടികൾക്കും വേണ്ടിയുള്ള സംഘടനയാണ് :