App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിന് അതിന്റെ സ്ഥാനം മൂലം ലഭ്യമാകുന്ന ഊർജ്ജം ഏത്?

Aഗതികോർജ്ജം

Bകാന്തികോർജ്ജം

Cസ്ഥിതികോർജ്ജം

Dരാസോർജ്ജം

Answer:

C. സ്ഥിതികോർജ്ജം

Read Explanation:

ഊർജം (Energy):

     പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജം

ഊർജം രണ്ട് തരം:

  1. ഗതികോർജ്ജം (Kinetic Energy)
  2. സ്ഥിതികോർജം (Potential Energy)

ഗതികോർജ്ജം:

     ഒരു വസ്തുവിൽ അതിന്റേ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജമാണ് ഗതികോർജം

K.E. = ½ mv2

സ്ഥിതികോർജം:

     സ്ഥാനം കൊണ്ടോ, സ്ട്രെയിൻ കൊണ്ടോ ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജമാണ് സ്ഥിതികോർജം.

P.E. = mgh

ഉദാഹരണം:

  • ജലസംഭരണിയിലുള്ള ജലത്തിന് ലഭ്യമാകുന്ന ഊർജം, അമർത്തി വെച്ചിരിക്കുന്ന സ്പ്രിങ്ങിൽ സ്‌ട്രെയിൻ കാരണം ലഭിക്കുന്ന ഊർജം എന്നിവയെല്ലാം, സ്ഥിതികോർജത്തിന് ഉദാഹരണമാണ്

Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനൊക്കെയാണ് മനുഷ്യന്റെ ശ്രവണ പരിധിയെക്കാൾ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാൻ കഴിയുക ?

  1. നായ 

  2. പ്രാവ് 

  3. ആന 

  4. വവ്വാൽ 

ഭൂഗുരുത്വ സ്ഥിരാങ്കത്തിന്റെ യൂണിറ്റെന്ത് ?
480 Hz, 482 Hz ഉള്ള രണ്ട് ട്യൂണിങ് ഫോർക്കുകൾ ഒരേ സമയത്ത് കമ്പനാവസ്ഥയിൽ ആയാൽ അവിടെ ഉണ്ടാകുന്ന ബീറ്റിന്റെ ആവൃത്തി എത്രയാണ്?
ഗാനിമിഡിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകൾ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. ഗാനിമിഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ?
What is the effect of increase of temperature on the speed of sound?