App Logo

No.1 PSC Learning App

1M+ Downloads
ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമസഹായം, കൗണ്സിലിംഗ് ക്ലാസുകൾ, ബോധവൽക്കരണ പരിപാടികൾ, ആരോഗ്യ സംരക്ഷണ നിർദേശങ്ങൾ എന്നിവ 24 മണിക്കൂറും ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?

Aസാന്ത്വനം

Bസ്നേഹിത

Cആശ്രയം

Dപിങ്ക് ലാഡർ

Answer:

B. സ്നേഹിത

Read Explanation:

  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് 1998-ല്‍ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്കരിച്ച സംവിധാനമാണ് കുടുംബശ്രീ.
  • സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആണ് ഈ പ്രോജക്ട് നടത്തുന്നത്.
  • നബാര്‍ഡിന്റെ സഹായത്തോടെ കേരള സര്‍ക്കാര്‍ ഈ പ്രോജക്ടിന് രൂപം നല്‍കി.
  • 1998 മേയ് 17-ന് മലപ്പുറം ജില്ലയില്‍ വച്ച് ബഹു:മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്പേയ് ആണ് ഈ പ്രോജക്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

Related Questions:

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഭൂരഹിത ഭവനരഹിതർക്കും സുരക്ഷിതവും മാന്യവുമായ പാർപ്പിട സംവിധാനം ഒരുക്കി നൽകുക എന്നതാണ് ------------------ന്റെ ലക്ഷ്യം
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള കേരള പൊലീസിൻ്റെ പദ്ധതി ഏത് ?
KASP വിപുലീകരിക്കുക.
ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള എല്ലാ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി ?
രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?