Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹൈഡ്രോളിക് ലിഫ്റ്റിൻറെ പ്രവർത്തനം ഏത് നിയമം അനുസരിച്ചാണ്?

Aപാസ്കൽ നിയമം

Bന്യൂട്ടൻറെ ചലന നിയമങ്ങൾ

Cകെപ്ലറുടെ നിയമം

Dബെർണോളിസ് നിയമം

Answer:

A. പാസ്കൽ നിയമം

Read Explanation:

പാസ്കൽ നിയമം (Pascal's Law)

  • അടച്ചിട്ട ഒരു പാത്രത്തിലുള്ള ദ്രാവകത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രയോഗിക്കുന്ന മർദ്ദം, ആ ദ്രാവകത്തിലൂടെ എല്ലാ ദിശകളിലേക്കും തുല്യമായി വ്യാപിക്കുന്നു എന്നതാണ് ഈ നിയമം.
  • ഹൈഡ്രോളിക് സിസ്റ്റങ്ങളുടെ പ്രവർത്തന തത്വം: കുറഞ്ഞ ബലം ഉപയോഗിച്ച് വലിയ ഭാരങ്ങളെ ഉയർത്താൻ സഹായിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റ്, ഹൈഡ്രോളിക് ബ്രേക്ക്, ഹൈഡ്രോളിക് പ്രസ്സ് എന്നിവ പാസ്കൽ നിയമത്തെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.
  • പ്രധാന വശങ്ങൾ:
    • ഏരിയ (Area) കുറഞ്ഞ പിസ്റ്റണിൽ പ്രയോഗിക്കുന്ന മർദ്ദം, ഏരിയ കൂടിയ പിസ്റ്റണിൽ വലിയ ബലമായി (Force) അനുഭവപ്പെടുന്നു.
    • ഇതിലൂടെ ബലവർദ്ധനവ് (Force Multiplication) സാധ്യമാകുന്നു.
    • ഇതിനായി സാധാരണയായി എണ്ണ (Hydraulic oil) പോലെയുള്ള അസംപ്യഡബിൾ (Incompressible) ആയ ദ്രാവകങ്ങളാണ് ഉപയോഗിക്കുന്നത്.
  • ബ്ലെയ്സ് പാസ്കൽ (Blaise Pascal) എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞനാണ് ഈ തത്വം ആവിഷ്കരിച്ചത്.
  • മർദ്ദത്തിന്റെ SI യൂണിറ്റ് പാസ്കൽ (Pa) എന്ന് നാമകരണം ചെയ്തത് അദ്ദേഹത്തോടുള്ള ആദരസൂചകമായാണ്.

Related Questions:

ഹൈഡ്രോളിക് സിസ്റ്റത്തിൽ ഹൈഡ്രോളിക് പമ്പിന്റെ ധർമ്മം എന്ത്?
The lines connecting places of equal air pressure :
Dynamic lift is related to
വെള്ളം നിറച്ച ഒരു പാത്രത്തിൽ ഒരു കാപ്പിലറി ട്യൂബ് വയ്ക്കുമ്പോൾ ട്യൂബിലെ ജലനിരപ്പ് 4 cm വരെ ഉയരും, പകുതി വ്യാസമുള്ള ട്യൂബ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വെള്ളം എത്ര cm ഉയരും ?
ഹൈഡ്രോളിക് ബ്രേക്കുകൾ പ്രവർത്തിക്കുന്നത് ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ?