App Logo

No.1 PSC Learning App

1M+ Downloads
മധ്യത്തിൽ കനം കൂടിയതും വക്കുകളിൽ കനം കുറഞ്ഞതുമായ ലെൻസ് ആണ് ?

Aകോൺവെക്സ്

Bകോൺകേവ്

Cസിലണ്ടറിക്കൽ

Dഇതൊന്നുമല്ല

Answer:

A. കോൺവെക്സ്

Read Explanation:

കോൺവെക്സ് ലെൻസ് (Convex Lens):

  • കോൺവെക്സ് ലെൻസിനെ കൺവേർജിംഗ് ലെൻസ് എന്നും അറിയപ്പെടുന്നു 
  • പ്രകാശ കിരണങ്ങളെ ഒരു പ്രത്യേക ബിന്ദുവിലേക്ക് ഫോക്കസ് ചെയ്യുന്നു
  • കോൺവെക്സ് ലെൻസ് മധ്യഭാഗത്ത് കട്ടിയുള്ളതും അരികുകളിൽ കനം കുറഞ്ഞതുമാണ്
  • ഫോക്കൽ ലെങ്ത് പോസിറ്റീവ് ആണ്  
  • ദീർഘദൃഷ്ടിയിൽ പ്രശ്‌നം പരിഹരിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു

കോൺവെക്സ് ലെൻസിന്റെ ഉപയോഗങ്ങൾ:

  • ക്യാമറ
  • ഓവർഹെഡ് പ്രൊജക്ടർ
  • പ്രൊജക്ടർ
  • മൈക്രോസ്‌കോപ്പ്
  • സിമ്പിൾ ടെലിസ്‌കോപ്പ്
  • മാഗ്‌നിഫൈയിംഗ് ഗ്ലാസുകൾ മുതലായവ

കോൺകേവ് ലെൻസ് (Concave Lens):

  • കോൺകേവ് ലെൻസിനെ ഡൈവേർജിംഗ് ലെൻസ് എന്നും അറിയപ്പെടുന്നു 
  • പ്രകാശ കിരണങ്ങളെ വ്യതിചലിപ്പിക്കുന്നു
  • കോൺകേവ് ലെൻസ് മധ്യഭാഗത്ത് കനം കുറഞ്ഞതും, അരികുകളിൽ കട്ടിയുള്ളതുമാണ്
  • ഫോക്കൽ ലെങ്ത് നെഗറ്റീവ് ആണ് 
  • ഹൃസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു 

കോൺകേവ് ലെൻസിന്റെ ഉപയോഗങ്ങൾ:

  • കണ്ണടകൾ
  • ചില ടെലിസ്കോപ്പുകൾ
  • വാതിലുകളിലെ സ്പൈ ഹോളുകൾ മുതലായവ

 

 


Related Questions:

ഒരു പാത്രത്തിൽ ഒരു നാണയം വെയ്ചിട്ട് , ആ നാണയം കാണാൻ സാധിക്കാതെ വരുന്നത് വരെ, പിന്നിലെക്ക് നടക്കുക. ആ പാത്രത്തിലേക്ക് അല്പം അല്പമായി വെള്ളം ഒഴിക്കുമ്പോൾ, ആ നാണയം പിന്നും കാണാൻ സാധിക്കുന്നു. ഇത് സാധ്യമാകുന്നത്, പ്രകാശത്തിന്റെ എന്ത് പ്രതിഭാസം മൂലമാണ് ?
ഒരു സമതല ദർപ്പണത്തിന്റെ പ്രതിബിംബത്തിൽ, വലതു ഭാഗം പ്രതിബിംബത്തിന്റെ ഇടതു ഭാഗമായും, ഇടതു ഭാഗം പ്രതിബിംബത്തിന്റെ വലതു ഭാഗമായും തോന്നുന്നതിനെ, ---- എന്നു പറയുന്നു ?
പ്രകാശരാസ പ്രവർത്തനങ്ങളുടെ നിരക്ക് ........... നെ ആശ്രയിച്ചിരിക്കുന്നു.
കാലിഡോസ്കോപ്പ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
ഷേവിംഗ് മിററിലും, ടോർച്ചിലെ റിഫ്ലക്റ്ററിലും ഉപയോഗിക്കുന്ന ദർപ്പണം ഏത് ?