App Logo

No.1 PSC Learning App

1M+ Downloads
സമുദ്രഭാഗം മാത്രം ഉൾക്കൊള്ളുന്ന വൻഫലകം :

Aയൂറേഷ്യൻ ഫലകം

Bഇന്ത്യൻ ഫലകം

Cപസഫിക് ഫലകം

Dഅന്റാർട്ടിക് ഫലകം

Answer:

C. പസഫിക് ഫലകം

Read Explanation:

ഫലകവിവർത്തനികം (Plate Tectonics)

  • 1960 കളുടെ അവസാനത്തോടെ ഒരു കൂട്ടം അമേരിക്കൻ ശാസ്ത്രകാരന്മാരും പര്യവേഷകരും ചേർന്ന് രൂപപ്പെടുത്തിയ ആശയങ്ങളാണ് ഫലക വിവർത്തനിക സിദ്ധാന്തമായി രൂപപ്പെട്ടത്.

  • വൻകരാവിസ്ഥാപനം, സമുദ്രതട വ്യാപനം തുടങ്ങിയ സിദ്ധാന്തങ്ങളെയെല്ലാം സമന്വയിപ്പിച്ചുകൊണ്ടാണ് ഈ സിദ്ധാന്തം ആവിഷ്‌കരിച്ചിട്ടുള്ളത്.

  • 1967-ൽ 'ഫലകചലന സിദ്ധാന്തം' ആവിഷ്‌കരിച്ച ശാസ്ത്രജ്ഞൻ - മക്കിൻസി, പാർക്കർ, മോർഗൻ .

  • വൻകരകളുടേയും സമുദ്രങ്ങളുടേയും പരിണാമത്തെ സംബന്ധിച്ച ഏറ്റവും ആധുനിക സങ്കൽപ്പ സിദ്ധാന്തം ഫലകചലന സിദ്ധാന്തം

  • ലിത്തോസ്ഫിയർ പാളി അസ്‌തനോസ്‌ഫിയറിലൂടെ തെന്നി മാറുന്നു എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തമാണിത്.

  • വൻകരയും സമുദ്രഭാഗവും ചേർന്ന ശിലാമണ്ഡലത്തിന്റെ കനത്ത ശിലാപാളികളുൾപ്പെടുന്ന ക്രമരഹിതവും ബൃഹത്തുമായ ഭൂഭാഗങ്ങൾ അറിയപ്പെടുന്ന പേര് ടെക്ടോണിക് ഫലകങ്ങൾ/ശിലാമണ്ഡലഫലകങ്ങൾ

ശിലാമണ്ഡലഫലകങ്ങൾ

  • മുട്ടയുടെ പൊട്ടിയ പുറന്തോടുപോലെ പല കഷണങ്ങളായാണ് ശിലാമണ്‌ഡലം കാണപ്പെടുന്നത്.

  • ഭൂവൽക്കവും മാൻ്റിലിൻ്റെ മുകൾഭാഗവും ചേർന്ന ഭാഗം ശിലാമണ്ഡ‌ലം

  •  അനേകമായിരം കിലോമീറ്ററുകൾ വിസ്‌തൃതിയും പരമാവധി 100 കി.മീ. കനവുമുള്ളതാണ് ശിലാമണ്ഡലഭാഗങ്ങൾ

ടെക്റ്റോണിക്സ്

  • ഭൗമാന്തർഭാഗത്ത് നിന്നും ഉദ്ഭൂതമാകുന്ന ആന്തരജന്യ ബലങ്ങളും തത്ഫലമായി സംഭവിക്കുന്ന വിവർത്തനിക-വിരൂപണ പ്രക്രിയകളും സംബന്ധിച്ച ഭൂവിജ്ഞാനീയ പഠനശാഖ.

  • ടെക്റ്റോണിക്സ്‌സ് എന്ന പദത്തിൻ്റെ അർത്ഥം - നിർമ്മാണം.

ഏഴ് വൻഫലകങ്ങളാലും ഏതാനും ചെറുഫലകങ്ങളാലും നിർമിതമാണ് ഭൂമിയിലെ ശിലാമണ്ഡലങ്ങൾ എന്നാണ് ഫലകചലനസിദ്ധാന്തം പറയുന്നത്.


വൻഫലകങ്ങൾ

  1. അൻ്റാർട്ടിക്കയും അതിനുചുറ്റുമുള്ള സമുദ്രവുമുൾപ്പെടുന്ന സമുദ്രഫലകം.

  2.  വടക്കേ അമേരിക്കൻ ഫലകം (തെക്കേ അമേരിക്കൻ ഫലകത്തിൽ നിന്നും കരീബിയൻ ദ്വീപസമൂഹങ്ങളിലൂടെ വേർപ്പെട്ട പടിഞ്ഞാറൻ അറ്റ്ലാന്റ്റിക് കടൽത്തറ) .

  3. തെക്കേ അമേരിക്കൻ ഫലകം (വടക്കേ അമേരിക്കൻ ഫലകത്തിൽ നിന്നും കരീബിയൻ ദ്വീപസമൂഹങ്ങളിലൂടെ വേർപെട്ട് പടിഞ്ഞാറൻ അറ്റ്ലാൻ്റിക് കടൽത്തറ)

  4. പസഫിക് ഫലകം

    • ഏറ്റവും വലിയ ശിലാമണ്ഡല ഫലകം :: പസഫിക് ഫലകം

    • സമുദ്രഭാഗം മാത്രം ഉൾക്കൊള്ളുന്ന ഫലകം :: പസഫിക് ഫലകം

  5. ഇന്ത്യ - ആസ്ട്രേലിയ - ന്യൂസിലാൻ്റ് ഫലകം .

  6. ആഫ്രിക്കയും കിഴക്കൻ അറ്റ്ലാന്റിക് അടിത്തട്ടുമുൾപ്പെടുന്ന ഫലകം.

  7. യുറേഷ്യ ഉൾപ്പെടുന്ന സമുദ്രഫലകം .


ചെറുഫലകങ്ങൾ

  1. കോക്കോസ് ഫലകം : മധ്യ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനുമിടയിൽ

  2. നാസ്ക ഫലകം : തെക്കേ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനുമിടയിൽ

  3. അറേബ്യൻ ഫലകം : മിക്ക സൗദി അറേബ്യൻ പ്രദേശങ്ങളും.

  4. ഫിലിപ്പൈൻ ഫലകം : യുറേഷ്യൻ ഫലകത്തിനും പസഫിക് ഫലകത്തിനുമിടയിൽ.

  5. കരോലിൻ ഫലകം : ഫിലിപ്പൈൻ ഫലകത്തിനും ഇന്ത്യൻ ഫലകത്തിനുമിടയിൽ (ന്യൂഗിനിയയ്ക്കു വടക്ക്)

  6. ഫ്യൂജി ഫലകം : ആസ്ട്രേലിയയ്ക്ക് വടക്ക് - കിഴക്ക്.


Related Questions:

താഴെ പറയുന്നവയിൽ ബ്രൗൺ ഡയമണ്ട് എന്നറിയപ്പെടുന്നത് എന്ത് ?
‘സുനാമി’ എന്ന ജാപ്പനീസ് പദത്തിനർത്ഥം ?
തിരയുടെ താഴ്ന്ന ഭാഗം ഏത് ?
Which season is experienced in the northern hemisphere when sun apparently shifts from tropic of cancer to the equator?
തിരയുടെ ഉയർന്ന ഭാഗം ഏത് ?