Challenger App

No.1 PSC Learning App

1M+ Downloads
തെക്കെ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ കാണുന്ന ചെറിയ ഫലകം?

Aകോക്കോസ്

Bഫിലിപ്പൈൻ

Cപസഫിക്

Dനാസ്ക

Answer:

D. നാസ്ക

Read Explanation:

നാസ്ക ഫലകം

  • തെക്കെ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ കാണുന്ന ചെറിയ ഫലകം - നാസ്ക ഫലകം

  • തെക്കേ അമേരിക്കൻ ഫലകത്തിനും പസഫിക് ഫലകത്തിനും ഇടയിലായി കിഴക്കൻ പസഫിക് സമുദ്രത്തിലാണ് നാസ്ക ഫലകം സ്ഥിതി ചെയ്യുന്നത്.

  • നാസ്ക ഫലകം കിഴക്കോട്ടാണ് ചലിക്കുന്നത്.

  • നാസ്ക ഫലകം, അതിലും സാന്ദ്രത കുറഞ്ഞ തെക്കേ അമേരിക്കൻ ഫലകത്തിനടിയിലേക്ക് അതിവേഗം താഴുന്നു .ഇതിനെ സബ്ഡക്ഷൻ (Subduction) എന്ന് പറയുന്നു

  • നാസ്ക ഫലകം തെക്കേ അമേരിക്കൻ ഫലകത്തിനടിയിലേക്ക് താഴുന്നത് മൂലമുണ്ടാകുന്ന മർദ്ദമാണ് ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിരകളായ ആൻഡീസ് പർവതനിരകൾ രൂപപ്പെടാൻ പ്രധാന കാരണം.

  • ഈ ഫലകം പല ജിയോളജിക്കൽ സവിശേഷതകൾക്കും, പ്രത്യേകിച്ച് തെക്കൻ അമേരിക്കയിലെയും പെറുവിലെയും ഭൂകമ്പങ്ങൾക്കും കാരണം ആകുന്നു


Related Questions:

നദികൾ ഒഴുക്കി കൊണ്ടുവരുന്ന അവസാദങ്ങൾ കൈവഴികൾക്കിടയിൽ നിക്ഷേപിച് ഉണ്ടാകുന്ന ത്രികോണാകൃതിയിലുള്ള ഭൂരൂപങ്ങൾ ആണ്?

യാർഡങ്ങുകളെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. യാർഡങ്ങുകൾ കുത്തനെയുള്ള വശങ്ങളുള്ള ആഴത്തിൽ വെട്ടിമുറിച്ച പാറക്കെട്ടുകളാണ്.
  2. യാർഡങ്ങുകൾ സാധാരണയായി ഇടനാഴിയുടെ തറയിൽ നിന്ന് 8 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് . പക്ഷെ അവ 60 മീറ്റർ ഉയരം വരെ എത്തുന്നു
  3. ഡിഫ്ലേഷൻ പ്രക്രിയയിലൂടെ മണൽ നീക്കം ചെയ്യുന്നതിനാൽ മരുഭൂമിയിൽ യാർഡങ്ങുകൾ രൂപം കൊള്ളുന്നു
  4. കാറ്റിനാൽ അടിഞ്ഞുകൂടുന്ന മണൽകൂനകളാണ് യാർഡങ്ങുകൾ
    ഏറ്റവും വലിയ ശിലാമണ്ഡല ഫലകം :
    ശീർഷതല അപരദനമുണ്ടാക്കുന്നതിന്റെ ഫലമായി സിർക്കുകൾ കൂടിചേർന്ന് രൂപപ്പെടുന്ന ഉയർന്നതും മൂർച്ചയേറിയതും ചെങ്കുത്തായ വശങ്ങളോടുകൂടിയതുമായ കൊടുമുടികളാണ് ..........................
    താഴെ കൊടുത്തിരിക്കുന്നവയിൽ ഘനീഭവിക്കലിനെ (condensation) നേരിട്ട് സഹായിക്കാത്ത ഘടകം ഏത് ?