App Logo

No.1 PSC Learning App

1M+ Downloads
എത്രാമത്തെ മലബാർ ജില്ല രാഷ്ട്രീയ സമ്മേളനമാണ് 1920-ൽ മഞ്ചേരിയിൽ നടന്നത്

A4

B1

C2

D5

Answer:

D. 5

Read Explanation:

മലബാർ ജില്ലാ കോൺഗ്രസ്

  • മലബാറിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉന്നയിക്കുന്നതിന് മലബാറിൽ 1916 തൊട്ട് കോൺഗ്രസ് വാർഷിക രാഷ്ട്രീയസമ്മേളങ്ങൾ സംഘടിപ്പിച്ചുതുടങ്ങി.

  • 1916ൽ പാലക്കാട് വെച്ച് ആനി ബസന്റിന്റെ നേതൃത്വത്തിൽ മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം നടന്നു.

രണ്ടാം സമ്മേളനം

  • നടന്ന വർഷം - 1917

  • രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷൻ - സി.പി.രാമസ്വാമി അയ്യർ

  • രണ്ടാം സമ്മേളനം നടന്ന സ്ഥലം - കോഴിക്കോട്

മൂന്നാം സമ്മേളനം

  • നടന്ന വർഷം - 1918

  • മൂന്നാം സമ്മേളനത്തിന്റെ അധ്യക്ഷൻ - ആസിം അലിഖാൻ 

  • നടന്ന സ്ഥലം - തലശ്ശേരി

നാലാം സമ്മേളനം

  • നടന്ന വർഷം - 1919

  • നാലാം സമ്മേളനത്തിന്റെ അധ്യക്ഷൻ - കെ.പി.രാമൻ മേനോൻ

  • നടന്ന സ്ഥലം - വടകര

അഞ്ചാം സമ്മേളനം

  • മലബാർ ജില്ലാ കോൺഗ്രസിന്റെ അവസാന സമ്മേളനം

  • നടന്ന വർഷം -  1920

  • അധ്യക്ഷൻ - കസ്തൂരിരംഗ അയ്യങ്കാർ

  • നടന്ന സ്ഥലം - മഞ്ചേരി

  • 1920 ഏപ്രിൽ 28 -ന് നടന്ന അഞ്ചാമത് മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിൽ മിതവും തീവ്രവുമായ ഘടകങ്ങൾ കാരണം സംഘടനയുടെ പിളർപ്പിന് സാക്ഷ്യം വഹിച്ചു.

  • മഞ്ചേരിയിൽ നടന്ന അഞ്ചാം രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്‌ത വിഷയങ്ങൾ - ഭരണപരിഷ്കാരം, കുടിയാൻ പ്രശ്‌നം, ഖിലാഫത്ത് 

  • അഞ്ചാം മലബാർ ജില്ലാ കോൺഗ്രസിന്റെ സമ്മേളനവേദിയിൽ നിന്നും ഇറങ്ങിപ്പോയത് - ആനിബസന്റും അനുയായികളും

  • കേരളത്തിലെ സൂററ്റ്‌ എന്നറിയപ്പെടുന്നത് - മഞ്ചേരിയിൽ നടന്ന അഞ്ചാം മലബാർ ജില്ലാ കോൺഗ്രസ് സമ്മേളനം.


Related Questions:

1921 ൽ നടന്ന ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്:

കയ്യൂർ സമ്മേളനവുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്‍താവനകൾ തിരഞ്ഞെടുക്കുക

  1. 1941 കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിൽ ആണ് സമരം നടന്നത്‌
  2. സമരക്കാരിൽ നിന്ന് ആക്രമണത്തെ ഭയന്ന് പുഴയിൽ ചാടി മരിച്ച പോലീസുകാരൻ ആണ് കെ കുട്ടിക്കൃഷ്ണ മേനോൻ
  3. കയ്യൂർ സമരത്തെ തുടർന്ന് 1943 മാർച്ച് 29 ന് നാലുപേരെ തൂക്കിലേറ്റി
  4. "കയ്യൂരും കരിവെള്ളൂരും" എന്ന കൃതി രചിച്ചത് - വി വി കുഞ്ഞമ്പു
    ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ ആരാണ് ?
    മലബാറിൽ മാപ്പിള ലഹളകളുടെ അടിസ്ഥാന കാരണം ജന്മിത്വവുമായി ബന്ധപ്പെട്ട കാർഷിക പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ മലബാർ കളക്ടർ
    ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു