Challenger App

No.1 PSC Learning App

1M+ Downloads
സുന്ദർബെൻസിൽ കാണപ്പെടുന്ന കണ്ടൽ വർഗ സസ്യം ?

Aപൈൻ

Bതേക്ക്

Cപ്ലാവ്

Dസുന്ദരി

Answer:

D. സുന്ദരി

Read Explanation:

കണ്ടൽക്കാടുകൾ

  •  ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ 9 സംസ്ഥാനങ്ങളിലും ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാമൻ& ദിയു, പുതുച്ചേരി എന്നീ 3 കേന്ദ്രഭരണപ്രദേശങ്ങളിലും കണ്ടൽക്കാടുകൾ കാണപ്പെടുന്നു (ദാമൻ & ദിയു 2019-ൽ ദാദ്ര & നഗർ ഹവേലി യുമായി സംയോജിച്ചു)

  • ഉപ്പുരസമുള്ള മണ്ണിൽ വളരുന്ന പ്രത്യേകതരം കണ്ടൽക്കാടുകൾ സസ്യജാലങ്ങൾ

  • കടലും പുഴയും ചേരുന്ന ചില പ്രദേശങ്ങളിൽ കാണപ്പെടുന്ന സസ്യങ്ങൾ

  • കണ്ടൽക്കാടുകളുടെ വേരുപടലങ്ങൾ നിരവധി മത്സ്യങ്ങളുടെ പ്രജനനകേന്ദ്രങ്ങളാണ്.

  • ഗംഗ-ബ്രഹ്മപുത്ര ഡെൽറ്റകളിൽ (സുന്ദർ ബെൻസ്) കാണപ്പെടുന്ന വനങ്ങൾ - കണ്ടൽവനങ്ങൾ

  • സുന്ദർബെൻസിൽ കാണപ്പെടുന്ന കണ്ടൽ വർഗ സസ്യം സുന്ദരി

  • പശ്ചിമ ബംഗാളിലെ കണ്ടൽക്കാടുകളാണ് ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രം.

  • ലോകത്ത് ഏറ്റവും കൂടുതൽ കണ്ടലുകൾ ഉള്ള വൻകര ഏഷ്യ

  •  ലോകത്ത് ഏറ്റവും കുറച്ച് കണ്ടലുകൾ ഉള്ള വൻകര ആഫ്രിക്ക 

  • കണ്ടൽക്കാടുകളുടെ വിസ്തൃതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം - ഇന്തോനേഷ്യ


Related Questions:

ഏറ്റവും ഉയരത്തിലുള്ള (60 മീറ്ററിന് മുകളിൽ) വൃക്ഷങ്ങൾ കാണപ്പെടുന്നത് ഏത് വനങ്ങളിലാണ് ?
ഇൻഡ്യൻ ഫോറസ്റ്റ് ആക്ട് പാസാക്കിയത് എന്നാണ് ?
2021 ഫോറസ്റ്റ് സർവ്വേ റിപ്പോർട്ട് പ്രകാരം വനവിസ്തൃതിയിൽ ഏറ്റവും കൂടുതൽ വർധനവ് രേഖപ്പടുത്തിയ സംസ്ഥാനം ഏതാണ് ?
വംശനാശഭീഷണി നേരിടുന്ന വന സസ്യങ്ങളുടെയും ജന്തുക്കളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച ഉടമ്പടി (CITES) പ്രാബല്യത്തിൽ വന്ന വർഷം?
ഗവൺമെന്റ്റ് ഡിപ്പാർട്ട്മെന്റോ അതോറിറ്റികളോ ചെയ്യുന്ന കുറ്റകൃത്യത്തിനുള്ള ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വനസംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?