App Logo

No.1 PSC Learning App

1M+ Downloads
സിപിയു വിനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നതും ഏറ്റവും വേഗതയേറിയതുമായ മെമ്മറി ഘടകം ഏതാണ്?

Aക്യാഷ് മെമ്മറി

Bഫ്ലാഷ് മെമ്മറി

Cപ്രധാന മെമ്മറി (RAM)

Dസെക്കണ്ടറി മെമ്മറി

Answer:

A. ക്യാഷ് മെമ്മറി

Read Explanation:

ക്യാഷ് മെമ്മറി (Cache Memory)

  • സിപിയുവിനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നതും ഏറ്റവും വേഗതയേറിയതുമായ മെമ്മറി ഘടകം ക്യാഷ് മെമ്മറി (Cache Memory) ആണ്.

  • ക്യാഷ് മെമ്മറി സിപിയുവിന്റെ പ്രോസസ്സറിനുള്ളിലോ അതിനോട് വളരെ അടുത്തോ ആണ് സ്ഥിതി ചെയ്യുന്നത്.

  • സിപിയുവിന് ആവശ്യമുള്ള ഡാറ്റയും നിർദ്ദേശങ്ങളും വളരെ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ധർമ്മം.

  • പ്രധാന മെമ്മറിയായ റാം (RAM) നേക്കാൾ വളരെ വേഗതയുള്ളതാണ് ക്യാഷ് മെമ്മറി

ക്യാഷ് മെമ്മറി സാധാരണയായി മൂന്ന് തലങ്ങളിലായാണ് കാണപ്പെടുന്നത്:

  • L1 ക്യാഷ് - സിപിയു കോറിനുള്ളിൽ തന്നെ സ്ഥിതി ചെയ്യുന്നതും ഏറ്റവും വേഗതയേറിയതുമായ മെമ്മറിയാണിത്.

  • L2 ക്യാഷ് - സിപിയു ചിപ്പിൽ L1 നെക്കാൾ വലുതും എന്നാൽ അല്പം വേഗത കുറഞ്ഞതുമായ മെമ്മറിയാണിത്.

  • L3 ക്യാഷ് - സിപിയുവിന് പുറത്ത് മദർബോർഡിൽ സ്ഥിതി ചെയ്യുന്നതും ഏറ്റവും വലുതും എന്നാൽ വേഗത കുറഞ്ഞതുമായ മെമ്മറിയാണിത്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ പെരിഫെറലുകൾക്ക് ഉദാഹരണം അല്ലാത്തത് ഏത്?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് പ്രാഥമിക മെമ്മറി.
  2. കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്: ബിറ്റ് (0 or 1).
  3. ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്: നിബ്ബിൾ (Nibble).
    A program stored in ROM is called :

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. കംപ്യൂട്ടറിലെ പ്രധാന ബോർഡായ മദർ ബോർഡിലെ വലിയ സോക്കറ്റുമായാണ് CPU സാധാരണമായി ബന്ധിപ്പിച്ചിരിക്കുന്നത്.
    2. പ്രോസസറുകൾക്ക് ഉദാഹരണം: ഇന്റൽ കോർ 13, കോർ 15, കോർ 17, AMD Quadcore.
    3. CPUവിന് ഉള്ളിലെ സംഭരണസ്ഥലങ്ങളാണ് രജിസ്റ്ററുകൾ, മറ്റ് മെമ്മറി ഭാഗങ്ങളെക്കാൾ കുറവ് വേഗത്തിൽ മാത്രമേ അതിലെ ഉള്ളടക്കത്തെ CPUവിന് ഉപയോഗിക്കാൻ കഴിയൂ .
      Block or buffer caches are used :