App Logo

No.1 PSC Learning App

1M+ Downloads

വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?

Aസോഡിയം

Bകാൽസ്യം

Cകോപ്പർ

Dപൊട്ടാസ്യം

Answer:

A. സോഡിയം

Read Explanation:

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 
  • എല്ലാ ആൽക്കലി ലോഹങ്ങളും വെള്ളി നിറമുള്ളതും , മൃദുവും കനം കുറഞ്ഞതുമാണ് 
  •  ആൽക്കലി ലോഹങ്ങൾക്ക് ദ്രവണാങ്കവും ,തിളനിലയും കുറവാണ് 

ആൽക്കലി ലോഹങ്ങളും അവയുടെ ലവണങ്ങളും ജ്വാലയ്ക്ക് പ്രത്യേക നിറം നൽകുന്നത്തിന്റെ കാരണം 

  • ജ്വാലയിൽ നിന്നുള്ള താപം ബാഹ്യതമ ഓർബിറ്റലിലെ ഇലക്ട്രോൺ സ്വീകരിക്കുകയും ഉയർന്ന ഊർജ നിലയിലേക്ക് മാറുകയും ചെയ്യുന്നു 

  • ഉത്തേജിത ഇലക്ട്രോൺ താഴ്ന്ന നിലയിലേക്ക് തിരികെ വരുമ്പോൾ ഉൽസർജിക്കുന്ന വികിരണം ദൃശ്യപ്രകാശത്തിന്റെ മേഖലയിൽ വ്യത്യസ്ത നിറങ്ങൾ ദൃശ്യമാക്കുന്നു 

ആൽക്കലി ലോഹങ്ങൾ ജ്വാലയ്ക്ക് കൊടുക്കുന്ന നിറം 

  • സോഡിയം - മഞ്ഞ 
  • ലിഥിയം - ക്രിംസൺ ചുവപ്പ് 
  • പൊട്ടാസ്യം - വയലറ്റ് 
  • റുബീഡിയം - ചുവപ്പ് കലർന്ന വയലറ്റ് 
  • സീസിയം - നീല 

Related Questions:

പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. സ്വർണം, പ്ലാറ്റിനം, പലേഡിയം മുതലായ ഉൽകൃഷ്ടലോഹങ്ങൾ അക്വാ റീജിയയിൽ ലയിക്കുന്നു.

  2. ഹൈഡ്രോക്ലോറിക് ആസിഡിന്റെയും സൾഫ്യൂരിക് ആസിഡിന്റെയും  മിശ്രിതമാണ് അക്വാറീജിയ.

കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ?

അയിരിൽ അടങ്ങിയിരിക്കുന്ന മാലിന്യങ്ങൾക്ക് പറയുന്ന പേരാണ്?

ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?