Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിലെ ഉത്കണ്ഠ അവരുടെ പഠന സിദ്ധിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെകുറിച്ച് ശാസ്ത്രീയമായി പഠിക്കുവാൻ ബാക്കി എല്ലാ ചരാചരങ്ങളെയും നിയന്ത്രിച്ചു കൊണ്ടുള്ള പഠന രീതി ഏത് ?

Aസർവ്വേ രീതി

Bപരീക്ഷണ രീതി

Cനിരീക്ഷണ രീതി

Dകേസ് സ്റ്റഡി

Answer:

B. പരീക്ഷണ രീതി

Read Explanation:

പരീക്ഷണരീതി (Experimental method)

  • ആദ്യത്തെ മനശാസ്ത്ര ലബോറട്ടറി ജർമനിയിൽ 1879-ൽ  സ്ഥാപിച്ച വില്യം വൂണ്ട് ആണ് പരീക്ഷണ രീതിക്ക് പ്രചാരം നേടിക്കൊടുത്തത്.
  • ശ്രേഷ്ഠകളെകുറിച്ചുള്ള പഠനത്തിന് ഉപയോഗിക്കുന്ന ശാസ്ത്രീയമായ രീതിയാണിത്.
  • ഇതില്‍ മനുഷ്യന്റെ ഒരു വ്യവഹാരത്തില്‍ വരുന്ന മാറ്റം മറ്റൊന്നില്‍ എന്ത് മാറ്റമുണ്ടാക്കുന്നു എന്നു പഠിക്കുന്നു.
  • സാഹചര്യങ്ങൾ ആവശ്യാനുസരണം നിയന്ത്രിക്കപ്പെടുന്നു എന്നതാണ് സാധാരണ നിരീക്ഷണത്തിൽ നിന്ന് പരീക്ഷണത്തെ വ്യത്യസ്തമാക്കുന്നത്.

 

  • പരീക്ഷണ ഫലങ്ങളിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ് ചരങ്ങൾ (variables).
  • ആദ്യത്തെ ഘടകത്തെ സ്വതന്ത്ര ചരം (independent variable)  എന്നും രണ്ടാമത്തെ ഘടകത്തെ പരതന്ത്ര ചരം (dependent variable) എന്നും പറയുന്നു.
  • പരീക്ഷണത്തിൽ പഠനവിധേയമാക്കുന്ന ചേഷ്ഠയെ പരതന്ത്ര ചരം എന്നും, ഈ ചേഷ്ഠയെ പഠനവിധേയമാക്കുന്നതിന് ഏതു ചേഷ്ഠയിലാണോ നമുക്ക് മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിക്കുന്നത് അതാണ് സ്വതന്ത്ര ചരം.
  • പരതന്ത്ര ചരിത്രത്തിന്മേൽ സ്വതന്ത്ര ചരത്തിനുള്ള സ്വാധീനം കണ്ടെത്തുകയാണ് പരീക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.

Related Questions:

സിനക്റ്റിക്സ്, മസ്തിഷ്ക പ്രക്ഷാളനം, നാടകീകരണം എന്നീ തന്ത്രങ്ങൾ കുട്ടികളിലെ ഏത് കഴിവ് വർധിപ്പിക്കാനാണ് അധ്യാപകർ ഉപയോഗിക്കുന്നത് ?
സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി ?
"Introspection" എന്നതിൽ രണ്ട് വാക്കുകൾ ഉൾച്ചേർന്നിട്ടുണ്ട്. അവ ഏവ ?
ഒരു സമൂഹ ലേഖനത്തിൽ ക്ലിക്ക് എന്നാൽ :
കുട്ടികളുടെ സ്വഭാവം പഠിക്കുന്നതിനായി അധ്യാപിക ഒരു കുട്ടിയെ തിരഞ്ഞെടുത്ത് അവനെ/അവളെ വിശദമായി പഠിക്കുന്ന രീതി ഉപയോഗിക്കുന്നതിനെ പറയുന്നത്