Challenger App

No.1 PSC Learning App

1M+ Downloads
മനശാസ്ത്ര പഠന രീതികളിൽ ഏറ്റവും ശാസ്ത്രീയമായത് ഏത് ?

Aചികിത്സാ രീതി

Bക്രിയാഗവേഷണം

Cപരീക്ഷണ രീതി

Dസർവ്വേ രീതി

Answer:

C. പരീക്ഷണ രീതി

Read Explanation:

പരീക്ഷണ രീതി (Experimental Method)

  • 1879-ൽ  ജർമ്മനിയിലെ ലെയ്‌പ്‌സിഗിൽ ആദ്യത്തെ മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ച വില്യം വൂണ്ട് തന്നെയാണ് പരീക്ഷണ രീതിക്ക് പ്രചാരം നേടിക്കൊടുത്തത്. അതിനാൽ തന്നെ അദ്ദേഹം പരീക്ഷണ മനശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു.
  • മനശാസ്ത്രത്തിന് കൂടുതൽ വസ്തുനിഷ്ഠത നേടിക്കൊടുത്ത്‌  അതിനെ ഒരു ശാസ്ത്രമാക്കി വികസിപ്പിക്കുന്നതിൽ ഈ രീതി വലിയ പങ്ക് വഹിച്ചു.
  • പരീക്ഷണ രീതിയിൽ ഒരു സംഭവം ഉണ്ടാകുന്നതിൻ്റെ  വ്യവസ്ഥകളും സാഹചര്യങ്ങളും പരീക്ഷകൻ്റെ  നിയന്ത്രണത്തിലായിരിക്കും. പരീക്ഷകന് സാഹചര്യങ്ങളെ വ്യത്യസ്തമാക്കാനും നിരീക്ഷിക്കാനും സാധിക്കും.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രക്ഷേപണ രീതിയേത് ?

  1. തീമാറ്റിക് അപ്പർ സെഷൻ ടെസ്റ്റ്
  2. റോഷക് മഷിയൊപ്പ് പരീക്ഷ
  3. വൈയക്തിക പ്രശ്നപരിഹരണ രീതി
    സാമൂഹികബന്ധ പരിശോധന വികസിപ്പിച്ചത് ?
    ഒരു ഗ്രൂപ്പിനുള്ളിലെ അംഗങ്ങളുടെ സാമൂഹ്യ ബന്ധത്തിന്റെ തോത് നിർണയിക്കാനും അയാളുടെ സ്വീകാര്യതയും അയാളോടുള്ള വിമുഖതയും എത്രമാത്രമെന്ന് പരിശോധിക്കാനുള്ള മാർഗ്ഗം ?
    സമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്നങ്ങളുടെ പരിഹാരം കാണുന്നതിനായി യോഗം വിളിച്ചു കൂട്ടുകയും പ്രശ്നത്തെ വിവിധ കോണുകളിൽ നിന്ന് വിശകലനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നവരുടെ തലച്ചോറുകളെ ഉദ്ദീപിപ്പിച്ച് ആശയങ്ങളുടെ കൊടുങ്കാറ്റ് പോലുള്ള വിസ്ഫോടനം സൃഷ്ടിച്ച് പ്രശ്നത്തിന് ഉടനടി പരിഹാരം കാണുകയും ചെയ്യുന്ന രീതി ?
    " ആശയങ്ങൾ സ്വായത്തമാക്കലാണ് പഠനം. പഠനത്തിൻറെ അടിസ്ഥാനം ആശയരൂപീകരണമാണ്. പഠനം ഒരു സാമൂഹ്യ പ്രക്രിയയാണ് " - എന്നീ ആശയങ്ങൾ മുന്നോട്ടുവച്ച മനഃശാസ്ത്രജ്ഞൻ ആരാണ് ?