App Logo

No.1 PSC Learning App

1M+ Downloads
വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശാസ്ത്രജ്ഞരും ഉപയോഗിക്കുന്ന രീതി ?

Aസർവ്വേ രീതി

Bക്ലിനിക്കൽ രീതി

Cഅഭിമുഖ രീതി

Dപരീക്ഷണ രീതി

Answer:

C. അഭിമുഖ രീതി

Read Explanation:

അഭിമുഖം (Interview)

  • ഏതെങ്കിലും ഒരു ലക്ഷ്യം മുൻനിർത്തി, രണ്ടോ അതിലധികമോ വ്യക്തികൾ മുഖാമുഖമായോ അല്ലാതെയോ നടത്തുന്ന സംഭാഷണമാണ് - അഭിമുഖം

  • വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദക ചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള അഭിമുഖകാരന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.

  • അഭിമുഖം രണ്ടുതരമുണ്ട്. 

    1. സുഘടിതം (Structured) 

    2. സുഘടിതമല്ലാത്തത് (Unstructured)

  • അഭിമുഖ രീതി കൂടുതലായി ഉപയോഗിക്കുന്നത് - വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പഠനത്തിലും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശാസ്ത്രജ്ഞരും

  • വ്യക്തിയുടെ പ്രശ്നങ്ങൾ, മാനസികാവസ്ഥ, ജീവിതാനുഭവങ്ങൾ എന്നിവ മനസ്സിലാക്കാൻ വ്യക്തിഗത അഭിമുഖങ്ങൾ നടത്തുന്നു. ഇത് രോഗനിർണ്ണയത്തിനും ചികിത്സാ പദ്ധതികൾ രൂപീകരിക്കാനും സഹായിക്കുന്നു.


Related Questions:

ഒരു വ്യക്തി താൻ യഥാർത്ഥത്തിൽ നേരിടുന്ന മാനസിക സമ്മർദ്ദത്തെ മറച്ചു പിടിക്കുന്നതിന് വേണ്ടി നേരെ വിപരീതമായി പ്രവർത്തിക്കുന്ന സമായോജന തന്ത്രം :
തന്നിരിക്കുന്നവയിൽ നിന്നും നിരന്തര മൂല്യനിർണ്ണയത്തിനുള്ള ഒരു ഉപാധി കണ്ടെത്തുക :
ക്രിയാ ഗവേഷണത്തിന്റെ ഉപജ്ഞാതാവ് ആര് ?
താഴെ കൊടുത്തതിൽ പഠിതാക്കളെ പ്രചോദിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന തന്ത്രങ്ങളിൽ പെടാത്തത് ഏത് ?
'ഇന്നത്തെ കാലത്തു കേവലം പ്ലസ് ടു പരീക്ഷ പാസായതു കൊണ്ട് മാത്രം ഒരു കാര്യവുമില്ല.' പ്ലസ് ടു പരീക്ഷയിൽ പരാജിതയായ രേവതി വീട്ടുകാരോട് പറഞ്ഞു. ഇവിടെ രേവതി സ്വീകരിച്ച പ്രതിരോധ തന്ത്രം?