ഇന്ത്യൻ ഉപഗ്രഹങ്ങൾ തമ്മിൽ ഓർബിറ്റിലുള്ള ഡോക്കിംഗ് വിജയകരമായി നടത്തിയ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു ?
Aആദിത്യ - L1
BSpaDeX
CNISAR NISA
Dചാന്ദ്രയാൻ - 4
Answer:
B. SpaDeX
Read Explanation:
SpaDeX
ഉപഗ്രഹങ്ങളെ ദൂരത്തുനിന്ന് നിയന്ത്രിച്ച് ഒരുമിച്ച് കൊണ്ടുവന്ന് അവയുടെ ഓർബിറ്റുകളിൽ വെച്ച് ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. ഈ സാങ്കേതികവിദ്യയുടെ വിജയകരമായ പൂർത്തീകരണമാണ് SpaDeX.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഡോക്കിംഗ് നടത്തിയത്.
ഇത് റോബോട്ടിക്സ്, ഓട്ടോണമി, നാവിഗേഷൻ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ കഴിവ് വർദ്ധിപ്പിക്കുന്നു.
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ 4 മത്തെ രാജ്യമാണ് ഇന്ത്യ