ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവ്വതനിര ഏതാണ് ?
Aഅരാവലി നിരകൾ
Bമൈക്കലാ നിരകൾ
Cവിന്ധ്യ നിരകൾ
Dസാത്പുര നിരകൾ
Answer:
A. അരാവലി നിരകൾ
Read Explanation:
ഥാർ മരുഭൂമിയുടെ രൂപീകരണത്തിന് കാരണമായ പർവതനിര അരാവലി നിരകളാണ്.
അരാവലി നിരകൾക്ക് സമാന്തരമായിട്ടാണ് മൺസൂൺ കാറ്റുകൾ വീശുന്നത്. ഇത് തടസ്സമില്ലാതെ വടക്കൻ പ്രദേശങ്ങളിലേക്ക് കാറ്റ് കടന്നുപോകാൻ കാരണമാകുന്നു. തന്മൂലം, ഈ മേഖലകളിൽ മഴ ലഭിക്കാതെ വരണ്ട കാലാവസ്ഥയും മരുഭൂമിയും രൂപപ്പെട്ടു. ഇതിന്റെ ഫലമായിട്ടാണ് ഥാർ മരുഭൂമി രൂപംകൊണ്ടത്.