Challenger App

No.1 PSC Learning App

1M+ Downloads
നീളമേറിയതും വിസ്തൃതവുമായ താഴ്വരകൾ (ഡൂണുകൾ) കാണപ്പെടുന്ന പർവ്വത നിരകൾ ?

Aഹിമാചൽ

Bസിവാലിക്

Cഹിമാദ്രി

Dലഡാക്ക്

Answer:

B. സിവാലിക്

Read Explanation:

പർവത നിരകളെ അടിസ്ഥാനപ്പെടുത്തി ഹിമാലയത്തിനെ പൊതുവിൽ മൂന്ന് ആയി തരംതിരിച്ചിരിക്കുന്നു : 

1.ഹിമാദ്രി (Greater Himalayas)

2.ഹിമാചൽ (Lesser Himalayas)

3.സിവാലിക് (Outer Himalayas)

സിവാലിക് (Outer Himalayas)

  • ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കുഭാഗത്തുള്ള ഉയരം കുറഞ്ഞ മലനിരകളാണ് സിവാലിക് (ശിവാലിക്) പർവതനിരകൾ.
  • 'ശിവന്റെ തിരുമുടി' എന്നർത്ഥം വരുന്ന പർവതനിര.
  • സിവാലിക് പർവതനിരകൾക്ക് സമുദ്രനിരപ്പിൽ നിന്നുള്ള ശരാശരി ഉയരം 1220 മീറ്ററാണ്. 
  • ഭൂകമ്പവും പ്രളയവും സാധാരണായായി കാണപ്പെടുന്ന ഹിമാലയൻ ഭാഗം 
  • ഗംഗ സമതലങ്ങൾക്ക് സമാന്തരമായി കാണപ്പെടുന്ന മലനിരകൾ 
  • സിവാലിക് പ്രദേശങ്ങൾ കാണപ്പെടുന്ന കൃഷിരീതി - തട്ടുതട്ടായുള്ള കൃഷിരീതി (Terrace cultivation)
  • സിവാലിക് നിരകളിൽ കൃഷിചെയ്യുന്ന വിളകൾ - നെല്ല്, ഉരുളക്കിഴങ്ങ്, ചോളം.
  • അരുണാചൽ പ്രദേശിലെ ദാഫ്ല, മിറി, മിശ്‌മി, അബോർ എന്നീ മലകൾ സ്ഥിതിചെയ്യുന്ന പർവതനിര

ഡൂണുകൾ

  • സിവാലിക് പരവതനിരയ്ക്ക് ലംബമായി കാണപ്പെടുന്ന വിസ്തൃതമായ താഴ്‌വരകളാണ് ഡൂണുകൾ.
  • പ്രധാന ഡൂണുകൾ - ഡെറാഡൂൺ, കോട്‌ലി ഡൂൺ, പട്‌ലി ഡൂൺ
  • ഏറ്റവും വലിയ ഡൂൺ - ഡെറാഡൂൺ 


ഡൂൺ താഴ്‌വരകളിലെ പ്രധാന വൃക്ഷം - സാൽമരങ്ങൾ. 

 


Related Questions:

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏത്?

1.പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു.

2.ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം.എന്നിവ ഇതിൻറെ ഉപവിഭാഗങ്ങളാണ്.

3.പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരെ സമതലത്തിനെ അപേക്ഷിച്ച് വീതി കുറവാണ്.

ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായത് കണ്ടെത്തുക.

  1. 1. അറബിക്കടലിലാണ് ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്.
  2. 2. ഏകദേശം 200 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ആൻഡമാൻ.
  3. 3. പോർട്ട്‌ ബ്ലെയറാണ് ഈ ദ്വീപസമൂഹത്തിന്റെ തലസ്ഥാനം.
  4. 4.36 ദ്വീപുകൾ ഉൾപ്പെടുന്നതാണ് നിക്കോബാർ.

    ഹിമാലയൻ നദികളെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ മാത്രം തിരഞ്ഞെടുക്കുക :

    1. ഹിമാലയ പര്‍വ്വതനിരകളില്‍ നിന്ന് ഉത്ഭവിക്കുന്നു 
    2. ഉള്‍നാടന്‍ ജലഗതാഗതത്തിന് സാധ്യത 
    3. അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
    4. ഉയര്‍ന്ന ജലസേചന ശേഷി

      താഴെ പറയുന്നവയിൽ ഇന്ത്യയിലെ കിഴക്കൻ മലനിരകളിൽ ഉൾപ്പെടുന്നത് കണ്ടെത്തുക

      1. 1. പത്കായിബും
      2. 2. മിസോകുന്നുകൾ
      3. 3.ഹിമാദ്രി
      4. 4.ഗാരോ - ഖാസി കുന്നുകൾ

        ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

        1.കാറ്റിൻറെ ദിശ

        2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

        3.പർവതങ്ങളുടെ കിടപ്പ്.

        4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.