Challenger App

No.1 PSC Learning App

1M+ Downloads
സിഖ് ഗുരു തേജ് ബഹദൂറിനെ കൊലപ്പെടുത്തിയ മുഗൾ ചക്രവർത്തി ?

Aഔറംഗസീബ്

Bജഹാംഗീർ

Cഷാജഹാൻ

Dഅക്ബർ

Answer:

A. ഔറംഗസീബ്

Read Explanation:

ഔറംഗസേബ്

  • ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബംഗാളിൽ കച്ചവടത്തിന് 1667-ല്‍ അനുമതി നല്‍കിയ മുഗള്‍ ചക്രവര്‍ത്തി
  • ശിവജിയുടെ ഭരണകാലത്ത്‌ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന വ്യക്തി.
  • സാമ്രാജ്യ വിസ്തൃതി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗള്‍ ചക്രവര്‍ത്തി.
  • പിതാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത മുഗൾ ചക്രവർത്തി (1658)
  • ഏറ്റവും നിഷ്ഠൂരനായ മുഗള്‍ ചക്രവര്‍ത്തി എന്നറിയപ്പെട്ടു.
  • 1658-ലെ ധര്‍മട്‌ യുദ്ധത്തിലും സമുഗഡ്‌ യുദ്ധത്തിലും ദാരയെ തോൽപ്പിച്ചു
  • ഒന്‍പതാമത്തെ സിഖ്‌ ഗുരുവായ തേജ്‌ ബഹാദൂറിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി.

  • ജീവിക്കുന്ന സന്യാസി (സിന്ദാ പീര്‍) എന്നറിയപ്പെട്ടു.
  • ‘ആലംഗീര്‍’ എന്ന സ്ഥാനപ്പേര് സ്വീകരിച്ച  ചക്രവര്‍ത്തി. 
  • ആലംഗീര്‍ എന്ന വാക്കിന്റെ അർഥം: ലോകം കീഴടക്കിയവൻ 
  • ഡല്‍ഹിയില്‍ മോട്ടി മസ്ജിദ്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി
  • ലാഹോറില്‍ ബാദ്ഷാഹി മോസ്ക്‌ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി
  • അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി
  • മുഗള്‍ രാജസദസ്സില്‍ സംഗീതവും നൃത്തവും നിരോധിച്ചു

 


Related Questions:

പിതൃപക്ഷത്തിൽ തിമൂറിന്റെയും മാതൃപക്ഷത്തിൽ ചെങ്കിസ്ഖാന്റെയും പിൻതലമുറക്കാരനായ മുസ്ലിം ഭരണാധികാരി?
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ശവകുടീരം എവിടെയാണ്?

Which of the following statement regarding Mansabdari System is correct?

  1. Akbar introduced the Mansabdari system in his administration.
  2. It was establish to maintain religious harmony in administration.
  3. A Mansabdari was hereditary.
    മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ ജനിച്ച വർഷം?
    മുഗൾ ഭരണകാലത്തെ ഔദ്യോഗിക ഭാഷ ഏതായിരുന്നു ?