Challenger App

No.1 PSC Learning App

1M+ Downloads
മട്ടന്നൂർ ശങ്കരൻ‌കുട്ടി താഴെ പറയുന്നവയിൽ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aമൃദംഗം

Bമദ്ദളം

Cതബല

Dചെണ്ട

Answer:

D. ചെണ്ട

Read Explanation:

  • കേരളത്തിലെ പ്രശസ്തനായ വാദ്യകലാകാരനാണ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ
  • തായമ്പകയിലൂടെയാണ് ഇദ്ദേഹത്തിന് കൂടുതൽ പ്രശസ്തിയെങ്കിലും ഇതിനു പുറമേ മറ്റു ചെണ്ടമേളങ്ങളിലും പഞ്ചവാദ്യത്തിലും അതീവനിപുണനാണ്.
  • വാദ്യകലയിലെ മികവിന്റെ അംഗീകാരമായി 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചു.
  •  കേരള സംഗീതനാടക അക്കാദമി, കേരള കലാമണ്ഡലം, കേന്ദ്ര സംഗീത നാടക അക്കാദമി എന്നിവയുടേയും പുരസ്കാരങ്ങൾ മട്ടന്നൂർ ശങ്കരൻകുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
  • കേരളത്തിലെ വാദ്യമേളക്കാരുടെ ഉന്നതസ്ഥാനമായി കണക്കാക്കുന്ന തൃശൂർ പൂരത്തിൽ, എട്ടുവർഷം തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണക്കാരനായിരുന്നു ഇദ്ദേഹം.

Related Questions:

യുനെസ്കോ പൈതൃക പട്ടികയിൽ അംഗീകരിക്കപ്പെട്ട കേരളത്തിലെ ക്ഷേത്രകല ഏതാണ്?
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതിക്കാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെ 9 ദിവസങ്ങളിലായി നടത്തിവരുന്ന അനുഷ്‌ഠാനകലാവിശേഷം ഏത്?