Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്ത എഴുത്തുകാരന്‍ റുഡ്യാര്‍ഡ് കിപ്ലിങ്ങുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന നാഷണല്‍ പാര്‍ക്ക് ഏതാണ്?

Aഗിര്‍നാഷണല്‍ പാര്‍ക്ക്

Bപലമാവു നാഷണല്‍ പാര്‍ക്ക്

Cകന്‍ഹ നാഷണല്‍ പാര്‍ക്ക്

Dഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്

Answer:

C. കന്‍ഹ നാഷണല്‍ പാര്‍ക്ക്

Read Explanation:

ഇന്ത്യയിലെ കടുവ സംരക്ഷിതപ്രദേശങ്ങളിലൊന്നും മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ ദേശീയോദ്യാനവുമാണ് കാൻഹാ കടുവ സംരക്ഷിതകേന്ദ്രം അഥവാ കാൻഹാ ദേശീയോദ്യാനം. ഈ വനപ്രദേശത്തെ 1955-ൽ ദേശീയോദ്യാനമായും 1973-ൽ കടുവ സംരക്ഷണകേന്ദ്രമായും പ്രഖ്യാപിച്ചു. റുഡ്യാർഡ് കിപ്ലിംഗിന്റെ ദി ജംഗിൾ ബുക്ക് എന്ന കൃതിക്കു പശ്ചാത്തലമായ വനപ്രദേശം കൂടിയാണിത്. ബംഗാൾ കടുവ, ഇന്ത്യൻ പുള്ളിപ്പുലി, തേൻകരടി, ബാരസിംഗ മാൻ, ഇന്ത്യൻ കാട്ടുനായ എന്നിവയുടെ ആവാസകേന്ദ്രമാണ് ഇവിടം. ഇന്ത്യയിലാദ്യമായി ഔദ്യോഗിക ചിഹ്നമുള്ള കടുവ സംരക്ഷണകേന്ദ്രം എന്ന പ്രത്യേകതയും കാൻഹയ്ക്കുണ്ട്. 'ബൂർസിംഗ് ദ ബാരസിംഗ' ആണ് ഔദ്യോഗിക ചിഹ്നം


Related Questions:

ലോകത്തിലെ ആദ്യത്തെ പത്രം ?
'ട്വൽത്ത് നൈറ്റ്' ആരുടെ കൃതിയാണ്?
സെഫോളജി എന്ന പദം ഉപയോഗിച്ചത് ആര് ?
Who wrote the autobiography "Milestones: Memoirs, 1927-1977" ?
സയൻറ്റിഫിക് സോഷ്യലിസത്തിൻ്റെ ഉപജ്ഞാതാവ് ആര്?