App Logo

No.1 PSC Learning App

1M+ Downloads
തലച്ചോർ , സുഷുമ്‌ന എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്ന നാഡീയാണ് ?

Aസംവേദന നാഡീ

Bപ്രേരക നാഡീ

Cസമ്മിശ്ര നാഡീ

Dഇതൊന്നുമല്ല

Answer:

C. സമ്മിശ്ര നാഡീ

Read Explanation:

  • സംവേദന നാഡീ - ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്കും സുഷുമ്‌നയിലേക്കും എത്തിക്കുന്നു.
  • പ്രേരക നാഡീ - തലച്ചോറ്, സുഷുമ്‌ന എന്നിവയിൽനിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു.
  • സമ്മിശ്ര നാഡീ - തലച്ചോറ്, സുഷുമ്‌ന എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേ ശങ്ങളുടെ വിനിമയം സാധ്യമാക്കുന്നു.

Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.രക്തത്തില്‍ നിന്ന് രൂപപ്പെടുകയും രക്തത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ദ്രവം മസ്തിഷ്കത്തില്‍ കാണപ്പെടുന്നു.

2.ഈ ദ്രവം മസ്തിെഷ്ക കലകള്‍ക്ക് ഓക്സിജനും പോഷകങ്ങളും നല്‍കുന്നു, മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. 

തൊട്ടടുത്ത ന്യൂറോണിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം?

റിഫ്ലക്സ് ആര്‍ക്കുമായി ബന്ധപ്പെട്ട ശരിയായ ഫ്ലോചാര്‍ട്ട് തെരഞ്ഞെടുത്തെഴുതുക.

1. ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> പേശി --> ഇന്റര്‍ന്യൂറോണ്‍

2. ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പേശി

3.ഗ്രാഹി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പ്രേരകനാഡി --> പേശി

4.ഗ്രാഹി --> പ്രേരകനാഡി --> ഇന്റര്‍ന്യൂറോണ്‍ --> സംവേദനാഡി --> പേശി

നാഡികോശത്തിലെ പ്ലാസ്മാസ് തരത്തിലെ ബാഹ്യ ഭാഗത്തെ ചാർജ് ?
മയലിൻ ഷീത്തിന്റെ നിറം എന്താണ് ?