Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷുകാർക്കെതിരെ നടന്ന സന്ന്യാസി കലാപത്തെ പശ്ചാത്തലമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച നോവൽ ഏത് ?

Aദുർഗേശ നന്ദിനി

Bആനന്ദമഠം

Cസേവാസദൻ

Dകൃഷ്‌ണ ചരിത്ര

Answer:

B. ആനന്ദമഠം

Read Explanation:

സന്യാസി ലഹള

  • 1770 - ലെ ബംഗാൾ ക്ഷാമം ഉൽപാദനത്തിൽ കുറവുണ്ടാക്കുകയും പല ജമീന്ദാർമാർക്ക് നികുതി അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തു
  • അതുകൊണ്ട് ജമീന്ദാർമാരിൽ പലരുടെയും ഭൂമി കണ്ടുകെട്ടുകയും ചെയ്തു .
  • കൂടാതെ സന്യാസിമാരെയും ഫക്കീർമാരെയും ബ്രിട്ടീഷുകാർ കൊള്ളക്കാരായി കണക്കാക്കി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
  • ഇത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച് അരനൂറ്റാണ്ടോളം തുടർന്ന കലാപത്തിന് കാരണമായി .
  • ഭബാനി പഥക് , ദേവി ചൗധുറാണി എന്നിവരായിരുന്നു കലാപം നയിച്ചത്. 
  • ബങ്കിം ചന്ദ്ര ചാറ്റർജി ' ആനന്ദമഠം ' എന്ന കൃതി രചിച്ചത് സന്യാസി ലഹളയെ അടിസ്ഥാനമാക്കിയാണ് 
  • ബംഗാൾ , ബിഹാർ , ഒഡീഷ എന്നി പ്രദേശങ്ങളിലായാണ് ലഹള നടന്നത് 

Related Questions:

നിവർത്തന പ്രക്ഷോഭം നടന്ന വർഷം : -
ആൾ ഇൻഡ്യാ കോൺഗ്രസ്സ് കമ്മറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി :
ജനഹിത പരിശോധന നടത്തി ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?
ലയന കരാറിലൂടെ ഇന്ത്യൻ യൂണിയനിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏത് ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവ ഏതാണ് ?  

  1. തിരുവതാംകൂർ സ്വാതന്ത്രനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്രമായി നിലകൊള്ളുന്നതിന് ആഗ്രഹിച്ചു  
  2. ദ്വിമണ്ഡല നിയമനിർമ്മാണ സഭ  , പ്രായപൂർത്തി വോട്ടവകാശം , എക്സിക്യുട്ടീവ് കമ്മിറ്റി എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് 1947 ഏപ്രിൽ 8 ന് ഒരു രാജകീയ വിളംബരത്തിലൂടെ പ്രാബല്യം നൽകി  
  3. 1949 ജൂലൈ 1 ന്  തിരുവതാംകൂർ - കൊച്ചി സംസ്ഥാനം രൂപവൽക്കരിച്ച രാജപ്രമുഖായി C P രാമസ്വാമി പ്രവർത്തിച്ചു  
  4. 1956 നവംബർ 1 ന് തിരുകൊച്ചിയോട് മലബാർ പ്രദേശവും കൂട്ടിച്ചേർത്ത് കേരള സംസ്ഥാനം രൂപവൽക്കരിച്ചു