Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മൃഗവേട്ട പ്രധാന ഉപജീവനമാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ ?

Aമുല്ല

Bകുറുഞ്ചി

Cപാലെ

Dനെയ്തൽ

Answer:

B. കുറുഞ്ചി

Read Explanation:

സംഘകാലത്തെ ഭൂപ്രകൃതിയെ അഞ്ചായി തിരിച്ചിരുന്നതിനെയാണ് 'ഐന്തിണകൾ' എന്ന് വിളിക്കുന്നത്.

തിണകൾ
  • കുറിഞ്ചി

    • ഭൂപ്രകൃതി: മലയും മലയോര പ്രദേശങ്ങളും.

    • തൊഴിൽ: വേട്ടയാടൽ, തേന ശേഖരണം.

    • ദൈവം: മുരുകൻ (ചേയോൻ).

  • മുല്ലൈ

    • ഭൂപ്രകൃതി: കാടും കാട്ടുപ്രദേശങ്ങളും (പുൽമേടുകൾ).

    • തൊഴിൽ: കന്നുകാലി വളർത്തൽ (നിത്യജീവിതത്തിനായി ആടുമാടുകളെ മേയ്ക്കൽ).

    • ദൈവം: മായോൻ (വിഷ്ണു).

  • മരുതം

    • ഭൂപ്രകൃതി: വയലും വയൽപ്രദേശങ്ങളും (സമതലം).

    • തൊഴിൽ: കൃഷി (നെല്ല് കൃഷി പ്രധാനമായും).

    • ദൈവം: വേന്തൻ (ഇന്ദ്രൻ).

  • നെയ്തൽ

    • ഭൂപ്രകൃതി: കടലും കടൽത്തീരവും.

    • തൊഴിൽ: മീൻപിടുത്തം, ഉപ്പുണ്ടാക്കൽ.

    • ദൈവം: വരുണൻ.

  • പാലൈ

    • ഭൂപ്രകൃതി: വരണ്ട പ്രദേശം (മണൽ പ്രദേശം).

    • തൊഴിൽ: കൊള്ളയടിക്കൽ (കവർച്ച).

    • ദൈവം: കൊറ്റവൈ (ദുർഗ്ഗ).


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ മാമാങ്കവുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ബ്രാഹ്മണർക്ക് സ്വാധീനം ലഭിച്ചു തുടങ്ങി എന്നാണ് മാമാങ്കത്തിൻ്റെ ഉത്ഭവം സൂചിപ്പിക്കുന്നത്.
  2. 12 വർഷം കൂടുമ്പോഴാണ് മാമാങ്കം കൊണ്ടാടിയിരുന്നത്
  3. കുലശേഖരവംശം അസ്തമിച്ചതോടെ മാമാങ്കം കൊണ്ടാടിയിരുന്നത് വള്ളുവനാടിന്റെ അധിപനായ വള്ളാട്ടിരിയായിരുന്നു.
  4. തിരുനാവായിൽ, ഭാരതപ്പുഴയുടെ തീരത്തായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്
    "ഏറാൾനാട് ഉടയവർ' എന്ന ജൂതശാസനത്തിൽ പരാമർശിച്ചു കാണുന്ന നാടുവാഴികൾ ആരായിരുന്നു ?
    കണ്ണകി ആരാധന ആരംഭിച്ച ചേര രാജാവ് ആര്?
    പെരുമാൾ ഭരണകാലത്തെ ഏറ്റവും പ്രശസ്തമായ ശാസനം ?
    കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ചേര രാജാക്കന്മാരുടെ പ്രാധാന്യം വൃക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സുകളില്‍ ഒന്നാണ്‌ ?