Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു
  2. ഒരു പീരിഡിൽ ഇടത് നിന്ന് വലത്തേക്ക് ആറ്റത്തിന്റെ വലുപ്പം കുറയുന്നു. അതിനാൽ അയോണീകരണ ഊർജം കുറയുന്നു.
  3. ഇലക്ട്രോണുകൾ വിട്ടുകൊടുത്ത് പോസിറ്റീവ് അയോണുകളായി മാറുന്നതിനാൽ ലോഹങ്ങളെ ഇലക്ട്രോപോസിറ്റീവ് (Electropositive) മൂലകങ്ങൾ എന്നു വിളിക്കുന്നു
  4. രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോണുകൾ സ്വീകരിച്ച് നെഗറ്റീവ് അയോണുകളായി മാറുന്നതിനാൽ അലോഹങ്ങളെ ഇലക്ട്രോ നെഗറ്റീവ് (Electronegative) മൂലകങ്ങൾ എന്നുപറയുന്നു

    A1 തെറ്റ്, 2 ശരി

    Bഎല്ലാം ശരി

    C1, 2 ശരി

    D1, 3, 4 ശരി

    Answer:

    D. 1, 3, 4 ശരി

    Read Explanation:

    • ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം കുറയുന്നു
    • ഒരു ഗ്രൂപ്പിൽ മുകളിൽ നിന്ന് താഴേക്ക് വരുമ്പോൾ ആറ്റത്തിന്റെ വലുപ്പം കൂടുന്നതിനാൽ അയോണീകരണ ഊർജം കുറയുന്നു.
    • അതിനനുസരിച്ച് പോസിറ്റീവ് അയോൺ ഉണ്ടാകാനുള്ള പ്രവണത കൂടുന്നു.
    • ഒരു പീരിഡിൽ ഇടത് നിന്ന് വലത്തേക്ക് ആറ്റത്തിന്റെ വലുപ്പം കുറയുന്നു.
    • അതിനാൽ അയോണീകരണ ഊർജം കൂടുന്നു.
    • പോസിറ്റീവ് അയോൺ ഉണ്ടാകാനുള്ള പ്രവണത കുറയുന്നു.
    • ഇലക്ട്രോണുകൾ വിട്ടുകൊടുത്ത് പോസിറ്റീവ് അയോണുകളായി മാറുന്നതിനാൽ ലോഹങ്ങളെ ഇലക്ട്രോപോസിറ്റീവ് (Electropositive) മൂലകങ്ങൾ എന്നു വിളിക്കുന്നു.
    • രാസപ്രവർത്തനങ്ങളിൽ ഇലക്ട്രോണുകൾ സ്വീകരിച്ച് നെഗറ്റീവ് അയോണുകളായി മാറുന്നതിനാൽ അലോഹങ്ങളെ ഇലക്ട്രോ നെഗറ്റീവ് (Electronegative) മൂലകങ്ങൾ എന്നുപറയുന്നു

    Related Questions:

    ഉൽകൃഷ്ട വാതകങ്ങളുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്

    1. ഇവ ദ്വയാറ്റോമിക തന്മാത്രകളായാണ് കാണപ്പെടുന്നത്
    2. സാധാരണയായി മറ്റുള്ളവയുമായി സംയോജിക്കാത്തതിനാൽ ഇവയെ അലസ വാതകങ്ങൾ (inert gases) എന്നുവിളിക്കുന്നു
    3. വളരെ കുറഞ്ഞ അളവിൽ മാത്രം കണ്ടുവരുന്നതിനാൽ അപൂർവ വാതകങ്ങൾ (Rare gases) എന്നും വിളിക്കാറുണ്ട്
    4. ക്രിപ്റ്റോൺ, സീനോൺ, റഡോൺ എന്നിവ ഉൽകൃഷ്‌ട വാതകങ്ങൾക്ക് ഉദാഹരണങ്ങൾ ആണ്

      മെൻഡലിയേഫ് പീരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

      1. സമാന ഗുണമുള്ള മൂലകങ്ങളെ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുത്തി മൂലകങ്ങളെ വർഗീകരിച്ചു. ഇത് രസതന്ത്ര പഠനം എളുപ്പമാക്കി
      2. ചില മൂലകങ്ങൾ അറ്റോമിക മാസ്സുകളുടെ ആരോഹണ ക്രമം കൃത്യമായി പാലിച്ചില്ല. ഇതിനു കാരണം അറ്റോമിക മാസ് നിർണ്ണയത്തിലെ അപാകതയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
      3. ചില മൂലകങ്ങൾ അറ്റോമിക മാസ്സുകളുടെ ആരോഹണ ക്രമം കൃത്യമായി പാലിച്ചില്ല. ഇതിനു കാരണം അറ്റോമിക മാസ് നിർണ്ണയത്തിലെ അപാകതയാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു.
      4. 56 മൂലകങ്ങളെ ക്രമമായി എഴുതിയപ്പോൾ എട്ടാമത് വരുന്ന മൂലകം ആദ്യത്തേതിന്റെ ആവർത്തനമാണ് എന്ന് കണ്ടെത്തി
        യുറേനിയം മൂലകത്തിന്റെ അറ്റോമിക നമ്പർ
        ഗോളാകൃതിയിൽ ഉള്ള സബ്‌ഷെല്ല് ഏത് ?
        രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് --- ആണ് .