Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഓക്സീകാരിയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഓക്സിഡേഷൻ നമ്പർ കൂട്ടുന്ന തന്മാത്ര
  2. ഓക്സിഡേഷൻ നമ്പർ കുറയ്ക്കുന്ന തന്മാത്ര
  3. ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകം

    Ai, ii ശരി

    Bii, iii ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. ii, iii ശരി

    Read Explanation:

    • ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്ന പ്രവർത്തനം - ഓക്സീകരണം.
    • ഇലക്ട്രോണുകളെ സ്വീകരിക്കുന്ന പ്രവർത്തനം - നിരോക്സീകരണം


    ഓക്സിഡേഷൻ നമ്പർ:

    ഒരു രാസ സംയോജനത്തിൽ നഷ്ടപ്പെടുകയോ ലഭിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് ഓക്സിഡേഷൻ നമ്പർ.

    • ഓക്സിഡേഷൻ നമ്പർ കൂടുന്ന പ്രവർത്തനങ്ങൾ : ഓക്സീകരണം
    • ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനങ്ങൾ : നിരോക്സികരണം


    ഓക്സീകാരി:

    • ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകം 
    • ഓക്സിഡേഷൻ നമ്പർ കുറയ്ക്കുന്ന തന്മാത്ര 


     നിരോക്സീകാരി: 

    • ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടു കൊടുക്കുന്ന മൂലകം 
    • ഓക്സിഡേഷൻ നമ്പർ കൂട്ടുന്ന തന്മാത്ര 

    Related Questions:

    ഏത് ഗ്രൂപ്പ് മൂലകങ്ങളെയാണ് 'കാൽക്കൊജൻ' എന്ന പേരിൽ അറിയപ്പെടുന്നത് ?
    PCl₃ → PCl₅ആകുന്ന രാസമാറ്റത്തിൽ 'P' -ടെ ഹൈബ്രിഡ് സ്റ്റേറ്റ് എങ്ങനെ മാറുന്നു?
    ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം
    ----- ചേർന്ന മിശ്രിതമാണ് അക്വാ റീജിയ
    മഴവെള്ളത്തിന്റെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം :