താഴെപ്പറയുന്നവയിൽ ഫ്രഞ്ചു വിപ്ലവവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഏതെല്ലാം ?
- ടെന്നീസ് കോർട്ട് പ്രതിജ്ഞ
- ബോസ്റ്റൺ ടീ പാർട്ടി
- ബാസ്റ്റൈൽ ജയിലിന്റെ പതനം
- ഫിലാഡൽഫിയ കോൺഗ്രസ്
Ai, iv
Bഎല്ലാം
Ciii മാത്രം
Di, iii എന്നിവ
Answer:
D. i, iii എന്നിവ
Read Explanation:
'ടെന്നിസ് കോർട്ട് പ്രതിജ്ഞ' (The Tennis Court Oath)
ഫ്രാൻസിലെ ബുർബൻ രാജാക്കന്മാർ, പുരോഹിതർ, പ്രഭുക്കന്മാർ തുടങ്ങിയവർ നയിച്ച ആഡംബരജീവിതം, ധൂർത്ത്, യുദ്ധങ്ങൾ എന്നിവയും തുടർച്ചയായ വരൾച്ചയും കൃഷിനാശവും ഫ്രാൻസിൻ്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമാക്കി.
ജനങ്ങളുടെമേൽ പുതിയ നികുതികൾ ചുമത്തുന്നതിനായി 1789 ൽ ചക്രവർത്തി ലൂയി പതിനാറാമൻ ജനപ്രതി നിധിസഭയായ സ്റ്റേറ്റ്സ് ജനറൽ വിളിച്ചു ചേർത്തു.
ഫ്രഞ്ച് സമൂഹത്തെപ്പോലെ സ്റ്റേറ്റ്സ് ജനറലിനും മൂന്ന് എസ്റ്റേറ്റുകൾ ഉണ്ടായിരുന്നു.
ഓരോ എസ്റ്റേറ്റിനും ഓരോ വോട്ട് മതിയെന്നും ഓരോ അംഗത്തിനും ഓരോ വോട്ട് വേണ്ട എന്നും രാജാവിനെ അനുകൂലിക്കുന്ന ആദ്യത്തെ രണ്ട് എസ്റ്റേറ്റുകൾ വാദിച്ചു.
എന്നാൽ മൂന്ന് എസ്റ്റേറ്റുകളിലെയും ഓരോ അംഗത്തിനും ഓരോ വോട്ട് തന്നെ വേണമെന്നായിരുന്നു 'കോമൺസ്' എന്നറിയപ്പെട്ട മൂന്നാമത്തെ എസ്റ്റേറ്റിന്റെ ആവശ്യം.
വോട്ട് ചെയ്യുന്നതിലെ തർക്കം തുടരവെ മൂന്നാമത്തെ എസ്റ്റേറ്റിലെ അംഗങ്ങൾ തങ്ങളാണ് ഫ്രാൻസിലെ ദേശീയ അസംബ്ലി എന്നു പ്രഖ്യാപിച്ചു.
അവർ അടുത്തുള്ള ഒരു ടെന്നിസ് കോർട്ടിൽ സമ്മേളിച്ചു.
ഫ്രാൻസിനായി ഒരു ഭരണഘടന തയാറാക്കിയശേഷം മാത്രമേ പിരിയുകയുള്ളൂ എന്ന് അവർ പ്രതിജ്ഞചെയ്തു.
ഇത് 'ടെന്നിസ് കോർട്ട് പ്രതിജ്ഞ' (The Tennis Court Oath) എന്നറിയപ്പെടുന്നു.
ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം
1789 ജൂലൈ 14ന് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈൽ കോട്ട വിപ്ലവകാരികളാൽ ആക്രമിക്കപ്പെട്ടു.
ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയെല്ലാം ആയിരുന്ന ബാസ്റ്റൈൽ കോട്ട പാരീസിന്റെ രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു.
ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ചയുടെ അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു.
വിപ്ലവകാരികൾ ബാസ്റ്റയിൽ കോട്ട തകർക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായിരുന്നു ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം
ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം കൂടിയായിരുന്നു അത് .
വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .
ജൂലൈ 14 ബാസ്റ്റൈൽ ദിനമായി ഫ്രഞ്ച് ജനത ഇന്നും ആഘോഷിക്കുന്നു.
NB : ബോസ്റ്റൺ ടീ പാർട്ടി,ഫിലാഡൽഫിയ കോൺഗ്രസ് എന്നിവ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്.