ഫ്രാൻസിൽ നിലനിന്നിരുന്ന 'ഡയറക്ടറിയെ' തന്ത്രപരമായി അധികാരത്തിൽ നിന്നും നീക്കി നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തത് ഏതു വർഷമായിരുന്നു ?
A1799
B1800
C1798
D1801
Answer:
A. 1799
Read Explanation:
ഡയറക്റ്ററി എന്ന അഞ്ചംഗ നേതൃത്വക്കൂട്ടായ്മയാണ് 1795 നവമ്പർ മുതൽ 1799 നവമ്പർ വരെ പ്രഥമ ഫ്രഞ്ചു റിപബ്ലിക് ഭരിച്ചത്.
ഭീകര വാഴ്ചക്കുശേഷം നിലവിൽ വന്ന ഭരണസംവിധാനമായിരുന്നു ഇത്.
പിന്നീട് 1799ൽ നടന്ന രാഷ്ട്രീയ അട്ടിമറിയിലൂടെ ഡയറക്റ്ററി സ്വയം റദ്ദാക്കി കോൺസുലേറ്റ് ഭരണം സ്ഥാപിച്ചു.
ഡയറക്റ്ററി ഭരണകാലത്ത് സൈന്യാധിപൻ എന്ന നിലക്കു് യുദ്ധവിജയങ്ങളും ജനസമ്മതിയും നേടിയ നെപോളിയനാണ് ഈ രാഷ്ട്രീയ അട്ടിമറിക്ക് സൈനികപിന്തുണ നല്കിയത്.
മുഖ്യകോൺസിൽ ആയി ഭരണമേറ്റ നെപോളിയൻ പിന്നീട് ചക്രവർത്തി പദവിയേറി.