App Logo

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ തെക്കേ അമേരിക്കയിൽ കാണപ്പെടുന്നവ ഏതെല്ലാം :

  1. സെൽവ മഴക്കാടുകൾ
  2. ഗിബ്സൺ മരുഭൂമി
  3. ഗ്രാൻ ചാക്കോ വനങ്ങൾ
  4. പാമ്പാസ് പുൽമേടുകൾ

    Aഇവയൊന്നുമല്ല

    B1, 3, 4 എന്നിവ

    C3, 4 എന്നിവ

    Dഎല്ലാം

    Answer:

    B. 1, 3, 4 എന്നിവ

    Read Explanation:

    • തെക്കേ അമേരിക്കയിലെ ആമസോൺ തടങ്ങളിൽ വർഷം മുഴുവനും ഉയർന്ന ചൂടും മഴയും അനുഭവപ്പെടുന്നു,ഈ മേഖലയിൽ ഇടതൂർന്നു വളരുന്ന ഉഷ്ണമേഖല മഴക്കാടുകൾ ആണ് സെൽവാസ്
    • മഹാഗണി ,എബണി എന്നിവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.

    • തെക്കേ അമേരിക്കയിലെ ബ്രസീലിയൻ ഉന്നതതലത്തിലും ആന്റീസ്പർവ്വതനിരയ്ക്കും ഇടയിലാണ് ഗ്രാൻ ചാക്കോ മേഖല കാണപ്പെടുന്നത്.
    • ഇവിടെ താരതമ്യേന മഴ വളരെ കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്.

    • അർജന്റീനയിലെ മിതോഷ്ണ പുൽമേടുകളാണ് പാംപാസ്.
    • വർഷം മുഴുവൻ തണുത്തഅന്തരീക്ഷ സ്ഥിതിയാണെങ്കിലും വേനൽക്കാലത്ത് നേരിയ അളവിൽ മഴ ലഭിക്കുന്നു.
    • ഈ മേഖലയിലെ ജനങ്ങളുടെ മുഖ്യ തൊഴിൽ കൃഷിയും ആടുമാട് വളർത്തലും ആണ്.

    Related Questions:

    മഹാവിസ്ഫോടന സിദ്ധാന്തവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. ആരംഭത്തിൽ പ്രപഞ്ചത്തിലെ സകല ദ്രവ്യങ്ങളും സങ്കൽപാതീതമായ ചെറു കണികയിൽ ഉൾക്കൊണ്ടിരുന്നു. 
    2. ഏകദേശം 13.7 ശതകോടി വർഷങ്ങൾക്ക് മുമ്പ് ഈ കണിക അതിഭീമമായ വിസ്ഫോടനത്തിലൂടെ വികസിച്ചു
    3. വിസ്ഫോടനത്തിൻ്റെ ആദ്യമാത്രയിൽ വികാസവേഗം കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് ത്വരിതമായി വികാസമുണ്ടായി
      താപനിലയിലെ ഏറ്റക്കുറച്ചിൽ മൂലം ധാതുക്കളുടെ വികാസ- സങ്കോച ഫലമായി സംഭവിക്കുന്ന അപക്ഷയം ഏതാണ് ?

      Q. ചുവടെ കൊടുത്തിരിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന പ്രസ്താവനകൾ പരിശോധിക്കുക.

      1. ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് എവറസ്റ്റ്.
      2. ദക്ഷനാർദ്ധ ഗോളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അർജന്റീനയിലെ, അക്വാൻ കാഗ്വ.
      3. നൈൽ നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യമാണ് സുഡാൻ. നദിയുടെ പതന സ്ഥലമാണ് മെഡിറ്ററേനിയൻ കടൽ.
      4. ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദിയാണ് കോംഗോ.
        2025 ആഗസ്ത് മാസത്തിൽ ഇംഗ്ലണ്ടിൽ വീശിയടിച്ച കൊടുങ്കാറ്റ് ?

        ഭൗതിക ഭൂപടങ്ങൾക്ക് ഉദാഹരണങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

        1. കാലാവസ്ഥ ഭൂപടം
        2. രാഷ്ട്രീയ ഭൂപടം
        3. കാർഷിക ഭൂപടം
        4. വ്യാവസായിക ഭൂപടം