വൻകര വിസ്ഥാപന സിദ്ധാന്തം സമർത്ഥിക്കുവാൻ ആൽഫ്രഡ് വെഗ്നർ മുന്നോട്ട് വച്ച തെളിവുകളിൽ ഉൾപ്പെടുന്നത് ഇവയിൽ ഏതെല്ലാം?
- വൻകരകളുടെ അരികുകളുടെ ചേർച്ച
- സമുദ്രത്തിന്റെ ഇരുകരകളിലെയും ശിലകളുടെ സമപ്രായം
- ടില്ലൈറ്റുകളുടെ നിക്ഷേപങ്ങൾ
- പ്ലേസർ നിക്ഷേപങ്ങൾ
A1 മാത്രം
Bഇവയെല്ലാം
C3 മാത്രം
Dഇവയൊന്നുമല്ല
Answer:
B. ഇവയെല്ലാം
Read Explanation:
വൻകര വിസ്ഥാപനത്തിൻ്റെ അനുകൂല തെളിവുകൾ
- വൻകരകളുടെ അരികുകളുടെ ചേർച്ച (ഈർച്ചവാൾ ചേർച്ച)
- ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും തീരങ്ങൾ തമ്മിൽ അത്ഭുതകരമാംവിധം ചേർച്ചയുണ്ട്.
- വെഗ്നർ മുന്നോട്ടുവച്ച പ്രധാനപ്പെട്ട തെളിവായിരുന്നു ഇത്
- പിൽക്കാലത്ത് 1964-ൽ ബുള്ളാർഡ് എന്ന ശാസ്ത്രജ്ഞൻ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സഹായത്തോടെ ഇരുവൻകരകളുടെയും അരികുകൾ ചേർത്തുകൊണ്ട് ഒരു ഭൂപടം തയാറാക്കുകയുണ്ടായി.
- നിലവിലെ തീര രേഖയ്ക്കുപകരം 1000 ഫാതം ആഴത്തിലെ അതിരുകൾ ചേർത്ത് ഭൂപടം വരച്ചപ്പോൾ അവ കൃത്യമായി യോജിച്ചിരുന്നു.
- സമുദ്രത്തിന്റെ ഇരുകരകളിലെയും ശിലകളുടെ സമപ്രായം
- ബ്രസീലിന്റെയും പശ്ചിമ ആഫ്രിക്കയുടെയും തീരത്തെ പുരാതനശിലാപാളികൾക്ക് 2000 ദശലക്ഷം വർഷം പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
- സമീപ കാലത്ത് നിലവിൽവന്ന റേഡിയോമെട്രിക് കാലഗണനാരീതി ഉപയോഗിച്ച് ലോകത്തിലെ ഇതര തീരമേഖലകളിലുള്ള ശിലകൾ പഠനവിധേയമാക്കിയപ്പോഴും തീരങ്ങളിലെ ശിലാപാളികൾക്ക് സമപ്രായമാണെന്ന നിഗമനത്തിലാണ് എത്താൻ കഴിഞ്ഞിട്ടുള്ളത്.
- ടില്ലൈറ്റുകളുടെ നിക്ഷേപങ്ങൾ
- ഹിമാനികളുടെ നിക്ഷേപഫലമായുണ്ടായിട്ടുള്ള അവസാദശിലകളാണ് ടില്ലൈറ്റുകൾ.
- ഇന്ത്യയിലെ ഗോണ്ട്വാനാകാലഘട്ടത്തിലെ അവസാദനിക്ഷേപങ്ങൾക്ക് സമാനമായവ ദക്ഷിണാർധഗോളത്തിലെ ആറു ഭൂപ്രദേശങ്ങളിലായി കാണപ്പെടുന്നുണ്ട്.
- ഈ മേഖലകളിലെ ശിലാപാളികളുടെ ചുവടുഭാഗത്ത് കനത്ത ടില്ലൈറ്റ് നിക്ഷേപങ്ങളുടെ സാന്നിധ്യമുണ്ട്.
- ഇത് ഈ മേഖല യിൽ വ്യാപകമായും ദീർഘകാലത്തോളവും നിലനിന്നിരുന്ന ഹിമാനീയ കാലഘട്ടത്തെക്കുറിച്ച് സൂചന നൽകുന്നു.
- ഇന്ത്യയെകുടാതെ ആഫ്രിക്ക, ഫാക്ലാന്റ് ദ്വീപു കൾ, മഡഗാസ്കർ. അൻറാർട്ടിക്ക, ആസ്ട്രേലിയ എന്നി വിടങ്ങളിലും ഗോണ്ട്വാനശിലകളുടെ തുടർച്ച കണ്ടെത്തി യിട്ടുണ്ട്.
- ടില്ലെറ്റിന്റെ സാന്നിധ്യം ഈ വൻകരകളെല്ലാംതന്നെ പ്രാചീന കാലാവസ്ഥയെയും വൻകരകളുടെ വിസ്ഥാപനത്തെയും സംബന്ധിച്ച അനിഷേധ്യമായ തെളിവാണ്.
- പ്ലേസർ നിക്ഷേപങ്ങൾ
- ആഫ്രിക്കയിലെ ഘാനയുടെ തീരപ്രദേശത്ത് ഉറവിട ശിലകളില്ലാതെതന്നെ സ്വർണസമ്പുഷ്ടമായ പ്ലേസർ നിക്ഷേങ്ങൾ കാണപ്പെടുന്നു
- എന്നാൽ സ്വർണസമ്പുഷ്ടമായ ശിലാ പാളികൾ തെക്കേ അമേരിക്കയിലെ ബ്രസീലിൽ കാണപ്പെടുന്നത് ഈ രണ്ട് ഭൂഖണ്ഡങ്ങളും ഒരു കാലത്ത് ഒന്നായരുന്നുവെന്നതിൻ്റെ സൂചനയാണ്.