Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയില്‍ ഹിമാലയന്‍ നദികളില്‍ ഉള്‍പ്പെടുന്നവ ഏതെല്ലാം?

  1. സിന്ധൂ
  2. ഗംഗ
  3. ബ്രഹ്മപൂത്ര
  4. നര്‍മ്മദ

    Ai, ii, iii എന്നിവ

    Biii മാത്രം

    Cഇവയൊന്നുമല്ല

    Dii മാത്രം

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    സിന്ധു നദി

    • ഉത്ഭവസ്ഥാനം  - ടിബറ്റിലെ മാന സരോവറിന് അടുത്തുള്ള ബോഗാർ ചു ഗ്ലേസിയർ. 
    • അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി
    • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി. 
    • പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി 
    • ആകെ നീളം - 2880 കി.മീ

    • ഋഗ്വേദത്തില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്ന നദി. 
    • ഹാരപ്പ സംസ്‌കാരം നിലനിന്നിരുന്ന നദീതടം
    • ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്‌ സിന്ധുനദിയുടെ തടത്തിലാണ്‌.
    • ഇന്‍ഡസ്‌ എന്നറിയപ്പെടുന്ന നദി,ഇന്ത്യയെന്ന പേരിന്‌ നിദാനമായ നദി. 
    • ഝലം, ചിനാബ്‌, രവി, ബിയാസ്‌, സത്ലജ്‌ എന്നിവ പോഷക നദികളാണ്‌. 
    • സിന്ധുവിന്റെ പോഷകനദികളില്‍ നിന്നുമാണ്‌ പഞ്ചാബിന്‌ ആ പേരു ലഭിച്ചത്‌. 
    • ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി.

    • പാകിസ്താന്റെ ദേശീയ നദി.
    • പാകിസ്താനിലെ ഏറ്റവും വലിയ നദി.
    • പാകിസ്താനിലെ ഏറ്റവും നീളം കൂടിയ നദി. 
    • സിന്ധു പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന പ്രദേശം : ചില്ലാർ
    • നദീവ്യൂഹത്തിലെ ജലം പങ്കിടുന്നതു സംബന്ധിച്ചാണ്‌ ഇന്ത്യയും പാകിസ്താനും 1960-ല്‍ സിന്ധുനദീജല ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്‌. 
    • സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത് - ലോകബാങ്ക്

    ഗംഗാ നദി

    • ഇന്ത്യയുടെ ദേശീയ നദി
    • ഗംഗാ നദിയെ ഇന്ത്യയുടെ ദേശീയനദിയായി പ്രഖ്യാപിച്ചത് - 2008 നവംബർ 4 
    • ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി (2525 കി.മീ)
    • 'ഭാരതത്തിന്റെ മർമ്മസ്ഥാനം' എന്നു വിശേഷിപ്പിക്കുന്ന നദി.
    • ഗംഗ നദീതീര പട്ടണങ്ങൾ - വാരാണസി, കാൺപൂർ, അലഹബാദ്, ലഖ്‌നൗ, പാറ്റ്ന, ബക്‌സാർ, ഭഗൽപ്പൂർ, ഹരിദ്വാർ, ബദരീനാഥ്
    • ഹൈന്ദവ വിശ്വാസ പ്രകാരം,  ഭഗീരഥന്‍ എന്ന രാജാവ്‌ തപസ്സുചെയ്ത്‌ ഭൂമിയിലേക്ക്‌ ഒഴുക്കിയ നദി. 
    • ഹൈന്ദവ വിശ്വാസ പ്രകാരം ശിവന്റെ ജടയില്‍ ഒളിഞ്ഞിരിക്കുന്ന നദി. 
    • മഹാഭാരതത്തിൽ ഭീഷ്മരുടെ മാതാവയായ നദി. 
    • ഉത്തരാഖണ്ഡിലെ ഗംഗോത്രിയിലെ ഗായ്‌മുഖ് ഗുഹയിൽ നിന്നും ഉത്ഭവിക്കുമ്പോൾ ഗംഗയുടെ പേര് - ഭാഗീരഥി
    • ബംഗ്ലാദേശിലൂടെ ഒഴുകിയാണ് ഗംഗ  ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. 
    • ഗംഗാനദിയുടെ ഉത്പത്തി പ്രവാഹങ്ങളാണ്‌ ഭാഗീരഥിയും അളകനന്ദയും.
    • ഭാഗീരഥിയും അളകനന്ദയും സംഗമിച്ചശേഷം ദേവപ്രയാഗിൽ  നിന്നാണ് ഗംഗ എന്ന നാമത്തിൽ ഒഴുകിത്തുടങ്ങുന്നത്.
    • ഇന്ത്യയിലെ നദികളിൽ ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി 
    • സോൺ, യമുന, ദാമോദർ എന്നിവയാണ് ഗംഗയുടെ വലതുകരയിലുള്ള പ്രധാന പോഷക നദികൾ.
    • രാംഗംഗ, ഗോമതി, ഗാഘ്ര, ഗന്ധകി, കോസി, മഹാനന്ദ, രപ്തി എന്നിവയാണ് ഗംഗയുടെ ഇടതുകരയിലുള്ള പോഷകനദികൾ.
    • വരുണ, അസി എന്നീ രണ്ടു പോഷക നദികൾ ഗംഗയോടു ചേരുന്ന സ്ഥലം - വാരാണസി
    • ഇന്ത്യയിലെ ഏറ്റവും വലിയ നദീതടം - ഗംഗാതടം (8.68 ലക്ഷം ച.കി.മീ വിസ്തീർണം)
    • ഗംഗാതടം രൂപംകൊള്ളുന്നത് - നിക്ഷേപപ്രക്രിയയിലൂടെ

    • ഗംഗ നദി ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ - ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ
    • ഗംഗ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം - ഉത്തർപ്രദേശ് (1450 കിലോമീറ്റർ)

    • ബ്രഹ്മപുത്രയ്‌ക്കൊപ്പം ചേര്‍ന്ന്‌ സുന്ദര്‍ബന്‍സ്‌ ഡെല്‍റ്റയ്ക്ക്‌ രൂപം നല്‍കുന്ന നദി
    • ഗംഗയും  യമുനയും സംഗമിക്കുന്നതിനു സമീപമാണ്‌ അലഹബാദ്‌

    • ജലഗതാഗതം സുഗമമാക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ മൾട്ടി മോഡൽ ടെർമിനൽ നിലവിൽ വന്ന നദി (വാരണാസിയിൽ)
    • ഗംഗയെ മലിനീകരണത്തിൽനിന്ന് രക്ഷിക്കാൻ 'ഗംഗ ആക്ഷൻ പ്ലാൻ' നടപ്പിലാക്കിയ വർഷം - 1986
    • ഗംഗ ആക്ഷൻ പ്ലാൻ' പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി - രാജീവ് ഗാന്ധി.
    • ഗംഗാശുചീകരണത്തിനായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച പദ്ധതി - നമാമി ഗംഗ

    ബ്രഹ്മപുത്ര

    • ഉത്ഭവം - ചെമ-യുങ്-ദുങ് ഹിമാനി
    • ആകെ നീളം - 2900 കിലോമീറ്റർ
    • പതന സ്ഥാനം - ബംഗാൾ ഉൾക്കടൽ
    • ഒഴുകുന്ന രാജ്യങ്ങൾ - ഇന്ത്യ, ചൈന (ടിബറ്റ്), ബംഗ്ലാദേശ്

    ബ്രഹ്മപുത്ര നദീതടം വ്യാപിച്ചിരിക്കുന്ന രാജ്യങ്ങൾ

    • ഇന്ത്യ
    • ചൈന (ടിബറ്റ്)
    • ബംഗ്ലാദേശ്
    • നേപ്പാൾ
    • ഭൂട്ടാൻ

    ബ്രഹ്മപുത്രയുടെ പേരുകൾ

    • ടിബറ്റിൽ ബ്രഹ്മപുത്രയുടെ പേര് - സാങ്‌പോ 
    • ബ്രഹ്മപുത്രയുടെ ഉപരിപാതയുടെ ടിബറ്റൻ നാമം - യാർലംഗ് സാങ്‌പോ 
    • ബംഗ്ലാദേശിൽ ബ്രഹ്മപുത്രയുടെ പേര് - ജമുന
    • സിയാങ് എന്ന പേരില്‍ അരുണാചല്‍ പ്രദേശില്‍ പ്രവേശിക്കുന്നു
    • ബ്രഹ്മപുത്രയുടെ പ്രാചീന നാമം - ലൗഹിത്യ

    • വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നദി
    • പുരുഷനാമമുള്ള, വടക്കു കിഴക്കേ ഇന്ത്യന്‍ നദി
    • ഗംഗയുമായി ചേര്‍ന്ന്‌ സുന്ദര്‍ബന്‍സ്‌ ഡെല്‍റ്റയ്ക്ക്‌ രൂപം നല്‍കുന്ന നദി
    • ഏകദേശം 2900 കിലോമീറ്റർ നീളമുള്ള ബ്രഹ്മപുത്രയുടെ 916 കിലോമീറ്റർ മാത്രമാണ് ഇന്ത്യയിലൂടെ ഒഴുകുന്നത്. 
    • അസമിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി
    • ബ്രഹ്മപുത്രയെയും മാനസരോവറിനെയും തമ്മിൽ വേർതിരിക്കുന്ന ചുരം - മറിയം ലാ ചുരം/മായും ലാ ചുരം

    • ഏറ്റവും കൂടുതല്‍ ഒഴുക്കുള്ള ഇന്ത്യന്‍ നദി 
    • ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ നദി
    • ഹിമാലയന്‍ നദികളില്‍ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി
    • ഹിമാലയൻ നദികളിൽ മലിനീകരണം ഏറ്റവും കുറഞ്ഞ നദി
    • "ഇന്ത്യയിലെ ചുവന്ന നദി"

    ബ്രഹ്മപുത്രയുടെ പ്രധാനപ്പെട്ട പോഷകനദികൾ :

    • ദിബാങ്
    • കാമോങ്
    • ധനുശ്രീ
    • ടീസ്റ്റ (ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി)
    • മനാസ്
    • സുബൻസിരി (ബ്രഹ്മപുത്രയുടെ ഏറ്റവും വലിയ പോഷകനദി)

    മജൂലി

    • ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപായ മജുലി ബ്രഹ്മപുത്ര നദിയിലാണ്‌ 
    • മജുലി സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം - അസം
    • വൈഷ്ണവ സത്രങ്ങൾക്ക് പ്രസിദ്ധമായ അസമിലെ വിനോദ സഞ്ചാര കേന്ദ്രം - മജുലി
    • ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ല - മജുലി
    • ദ്വീപ് ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുൻപ് മജുലി ജോർഹത്ത് ജില്ലയുടെ ഭാഗമായിരുന്നു.

    നർമ്മദ

    • മധ്യപ്രദേശിലെ അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്ന് ഉദ്ഭവിക്കുന്നു.
    • മൈക്കലാ പർവ്വത നിരകളാണ് കൃത്യമായി ഇവയുടെ ഉത്ഭവസ്ഥാനം.
    • അറബിക്കടലാണ് നർമ്മദയുടെ പതനസ്ഥാനം.
    • 'സന്തോഷം നൽകുന്നവൾ' എന്നാണ് നർമ്മദ എന്ന വാക്കിനർത്ഥം
    • 1312 കിലോമീറ്റർ നീളമുള്ള നദിയാണ് നർമ്മദ
    • പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികളിലെ ഏറ്റവും വലിയ നദി.
    • പ്രാചീനകാലത്ത് 'രേവ' എന്നാണ് നർമ്മദ അറിയപ്പെട്ടിരുന്നത്.
    • ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി.
    • വിന്ധ്യ സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി.
    • ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി.
    • 'ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ' എന്നറിയപ്പെടുന്ന നദി
    • ജബൽപൂരിനടുത്ത് നർമ്മദാ നദി സൃഷ്ടിക്കുന്ന വെള്ളച്ചാട്ടമാണ് 'ധുവാന്തർ'.
    • നർമ്മദാനദിയിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ഡാം ആണ് 'സർദാർ സരോവർ ഡാം'.

    നർമ്മദ നദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ:

    1. മധ്യപ്രദേശ്
    2. ഗുജറാത്ത്
    3. മഹാരാഷ്ട്ര

    നർമ്മദയുടെ പ്രധാന പോഷകനദികൾ :

    1. താവ (ഏറ്റവും നീളം കൂടിയ പോഷകനദി)
    2. ബൻജാർ
    3. ഷേർ
    4. ഹിരൺ

     


    Related Questions:

    ജഹാംഗീറിന്റെയും നൂർജഹാന്റെയും ശവകുടീരങ്ങൾ സ്ഥിതിചെയ്യുന്ന നദീ തീരം:
    സിന്ധു നദി ജല കരാറിന് മധ്യസ്ഥത വഹിച്ചത്‌ ആരായിരുന്നു ?
    കട്ടക് നഗരം ഏത് നദിയുടെ തീരത്താണ്?
    ഉപദ്വീപിയ ഇന്ത്യയിലെ നീളം കൂടിയ നദി :-
    ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?