Challenger App

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ അന്തരീക്ഷപരിണാമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏതെല്ലാം?

  1. മുഖ്യമായും ഹീലിയം , ആർഗൺ എന്നിവയടങ്ങിയ പ്രാരംഭ അന്തരീക്ഷമാണ് ഭൂമിക്കുണ്ടായിരുന്നത്
  2. ഭൂമിയിൽ നിലനിന്നിരുന്ന പ്രാരംഭ അന്തരീക്ഷം സൗര വാതത്താൽ തൂത്തെറിയപ്പെട്ടു.
  3. ഭൂമി തണുക്കുന്ന ഘട്ടങ്ങളിൽ ഉള്ളറയിൽ നിന്നും വാതകങ്ങളും, നീരാവിയും മോചിപ്പിക്കപ്പെട്ടത്തോടെയാണ് അന്തരീക്ഷ പരിണാമത്തിന് തുടക്കമായത്

    Aഎല്ലാം തെറ്റ്

    Bi മാത്രം തെറ്റ്

    Ciii മാത്രം തെറ്റ്

    Di, iii തെറ്റ്

    Answer:

    B. i മാത്രം തെറ്റ്

    Read Explanation:

    അന്തരീക്ഷപരിണാമവും ജലമണ്ഡലത്തിന്റെ രൂപപ്പെടലും

    • മുഖ്യമായും നൈട്രജനും ഓക്‌സിജനും അടങ്ങിയ അന്തരീക്ഷമാണ് ഭൂമിക്കുള്ളത്.
    • ഇന്നത്തെ വിധത്തിൽ ഭൂമിയുടെ അന്തരീക്ഷം രൂപപ്പെട്ടത് വിവിധ  ഘട്ടങ്ങളിലൂടെയാണ്.

    പ്രാരംഭ അന്തരീക്ഷം ഇല്ലാതാകുന്നു 

    • ആദ്യ ഘട്ടത്തിൽ തുടക്കത്തിലുണ്ടായിരുന്ന അന്തരീക്ഷം ക്ഷയിച്ച് ഇല്ലാതായി
    • മുഖ്യമായും ഹൈഡ്രജൻ, ഹീലിയം എന്നിവയടങ്ങിയ ഈ  പ്രാരംഭ അന്തരീക്ഷം സൗര വാതത്താലാണ്  തൂത്തെറിയപ്പെട്ടത് 
    • ഭൂമിയിൽ മാത്രമല്ല മറ്റെല്ലാ ഭൗമഗ്രഹങ്ങളിലും സൗരവാത സ്വാധീനം പ്രാരംഭ അന്തരീക്ഷം ഇല്ലാതാകുന്നത്തിന് കാരണമായി 

    വാതകമോചനം (degassing)

    • ഭൂമി തണുക്കുന്ന ഘട്ടങ്ങളിൽ ഉള്ളറയിൽനിന്നും വാതകങ്ങളും നീരാവിയും മോചിപ്പിക്കപ്പെട്ടു.
    • ഇത് അന്തരീക്ഷ പരിണാമത്തിന് തുടക്കമിട്ടു.
    • നീരാവി, നൈട്രജൻ, കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, അമോണിയ എന്നിവയും നേരിയ അളവിൽ ഓക്സിജനും ഉൾപ്പെട്ട അന്തരീക്ഷം രൂപപ്പെട്ടു.
    • ഭൂമിയുടെ ഉള്ളറയിൽനിന്നും വാതകങ്ങൾ മോചിപ്പിക്കപ്പെട്ട പ്രക്രിയയെ വാതകമോചനം (degassing) എന്ന് വിളിക്കുന്നു.

    • പിന്നീട്  തുടർച്ചയായി ഉണ്ടായ അഗ്നിപർവത സ്ഫോടനങ്ങൾവഴി കൂടുതൽ നീരാവിയും വാതകങ്ങളും അന്തരീക്ഷത്തിലെത്തിച്ചേർന്നു.
    • ഭൂമി തണുത്തപ്പോൾ ഈ നീരാവി ഘനീഭവിച്ചു മഴയായി പെയ്‌തിറങ്ങി.
    • അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡ് മഴവെള്ളത്തിൽ ലയിച്ചുചേർന്നത് വഴി അന്തരീക്ഷം കൂടുതൽ തണുത്തു.
    • ഇത്  കുടുതൽ ഘനീകരണത്തിനും മഴയ്ക്കും വഴിവച്ചു.

    സമുദ്രങ്ങൾ രൂപംകൊള്ളുന്നു 

    • ഭൗമോപരിതലത്തിൽ വീണ മഴവെള്ളം ഭൗമഗർത്തങ്ങളിൽ സംഭരിക്കപ്പെട്ട് സമുദ്രങ്ങൾ രൂപംകൊണ്ടു
    • ഭൗമോൽപ്പത്തിക്ക് ശേഷം 500 ദശലക്ഷം വർഷങ്ങൾക്കു
      ള്ളിൽതന്നെ സമുദ്രങ്ങൾ രൂപപ്പെട്ടതായി കണക്കാക്കുന്നു. 
    • പ്രകാശസംശ്ലേഷണപ്രക്രിയ സമുദ്രങ്ങളിലേക്ക് വൻതോതിൽ ഓക്‌സിജൻ പ്രദാനം ചെയ്‌തു
    • ഇതുമൂലം, സമുദ്രങ്ങൾ ഓക്‌സിജനാൽ പൂരിതമാക്കപ്പെട്ടു.
    • ഏകദേശം 2000 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അന്തരീക്ഷത്തിലും ഓക്‌സിജൻ വ്യാപിച്ചു തുടങ്ങി.

    Related Questions:

    ഭൂമിയുടെ അകക്കാമ്പ്(Inner Core) ,പുറക്കാമ്പ് (Outer Core)എന്നിവയെ തമ്മിൽ വേർത്തിരിക്കുന്നത് ?
    താഴെ നൽകിയിരിക്കുന്നവയിൽ ആഫ്രിക്കയിലെ ഏത് കാലാവസ്ഥാ പ്രദേശങ്ങളിൽ വളരുന്ന പുൽമേടുകളാണ് ' വെൽഡ്സ് ' എന്ന പേരിൽ അറിയപ്പെടുന്നത് :
    ഹരിതഗൃഹവാതകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?
    The uppermost layer over the earth is called the ______.

    നൽകിയിരിക്കുന്ന സൂചനകൾ ഏത് ധാതുവിനെക്കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക : 

    • കാഴ്ച്‌ചയിൽ പൈറോക്‌സിനുമായി സാമ്യമുള്ള ധാതു. എന്നാൽ ഘടനകളിൽ വ്യത്യാസമുണ്ട്
    • പ്രധാനമായും അടങ്ങിയിരിക്കുന്ന മൂലകങ്ങൾ- കാൽസ്യം, മഗ്നീഷ്യം, അലൂമിനിയം, ക്ലോറിൻ, ഫ്ലൂറിൻ, സിലിക്ക
    • പച്ച,കറുപ്പ് നിറങ്ങളിൽ കാണപ്പെടുന്നു.