App Logo

No.1 PSC Learning App

1M+ Downloads
ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത്?

Aസൂക്ഷ്മജീവികൾ

Bഹരിത സസ്യങ്ങൾ

Cപ്രാണികൾ

Dകടുവകൾ

Answer:

B. ഹരിത സസ്യങ്ങൾ

Read Explanation:

  • സസ്യസാമ്രാജ്യത്തിൽ ബഹുകോശ യൂക്കാരിയോട്ടുകളാണ് സസ്യങ്ങൾ(അല്ലെങ്കിൽ ചെടികൾ), ഹരിതസസ്യങ്ങൾ എന്നും അറിയപ്പെടുന്നു.
  • വൃക്ഷങ്ങൾ, ഓഷധികൾ, കുറ്റിച്ചെടികൾ, തൃണങ്ങൾ, വള്ളികൾ, പന്നലുകൾ, പായലുകൾ, ഹരിതനിറമുള്ള ആൽഗകൾ തുടങ്ങിയവ സസ്യസാമ്രാജ്യത്തിൽ ഉൾപ്പെടുന്നു.
  • ഹരിതസസ്യങ്ങൾ അവയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മുഖ്യപങ്കും സ്വരൂപിക്കുന്നത് സൂര്യനിൽ നിന്ന് പ്രകാശസംശ്ലേഷണം എന്ന പ്രക്രിയ വഴി ആണ്.
  • ഭക്ഷ്യശൃംഖലയിൽ ഉത്പാദകരായി നിലനിന്നുകൊണ്ട് ഇവ സൗരോർജ്ജത്തെ രാസോർജ്ജമാക്കി മാറ്റി ഉപഭോക്താക്കളായ ജന്തുക്കളിലെത്തിക്കുന്നു.
  • ഭൗമകാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം നിലനിർത്തുന്നതിനും ജീവൻരക്ഷാ ഔഷധങ്ങളുത്പാദിപ്പിക്കുന്നതിനും സസ്യങ്ങൾ അത്യന്താപേക്ഷിതമാണ്.
  • രണ്ടു തരം സസ്യങ്ങളാണ് ഭൂമിയിൽ നിലവിലുള്ളത്.
  • കാൾ ലിനേയസ് എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി സസ്യങ്ങളെ ഈ രീതിയിൽ വർഗ്ഗീകരിച്ചത്.

          പുഷ്പിക്കുന്ന സസ്യങ്ങൾ

           പുഷ്പിക്കാത്ത സസ്യങ്ങൾ


Related Questions:

മൈക്കോളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്
പ്രകാശസംശ്ലേഷണ സമയത്ത് സൗരോർജ്ജത്തെ ആഗിരണം ചെയ്‌ത്‌ രാസോർജ്ജമാക്കി കാർബണിക പദാർത്ഥങ്ങളിലെ രാസബന്ധനങ്ങളിൽ സൂക്ഷിക്കുന്ന പ്രക്രിയ
സുസ്ഥിരമായ ആവാസവ്യവസ്ഥയിൽ വിപരീതമാക്കാൻ കഴിയാത്ത പിരമിഡ് ആണ് .....
Which of the following is an artificial ecosystem that is manmade?
അറ്റ പ്രൈമറി ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ഇനിപ്പറയുന്ന ആവാസവ്യവസ്ഥകളിൽ ഏതാണ് ഏറ്റവും ഉൽപ്പാദനക്ഷമതയുള്ളത്?