App Logo

No.1 PSC Learning App

1M+ Downloads
ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളിൽ ഉൾപ്പെടുന്നവ എതെല്ലാം ?

Aഹോൺ ടൈപ്പ് ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുക.

Bരാവിലെ 6 മണിക്ക് മുമ്പും, രാത്രി 10 മണിക്ക് ശേഷവും പൊതുസ്ഥലങ്ങളിൽ, ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കാത്തിരിക്കുക.

Cവാഹനങ്ങളിൽ എയർഹോണുകൾ ഉപയോഗിക്കുക.

Dഇവയെല്ലാം

Answer:

B. രാവിലെ 6 മണിക്ക് മുമ്പും, രാത്രി 10 മണിക്ക് ശേഷവും പൊതുസ്ഥലങ്ങളിൽ, ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കാത്തിരിക്കുക.

Read Explanation:

ശബ്ദമലിനീകരണം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികൾ

  1. ഖനികളിലും, നിർമ്മാണ മേഖലയിലും മറ്റും, ജോലി ചെയ്യുന്നവർ, ചെവിയുടെ സംരക്ഷണത്തിനായി ഇയർ മഫ്സ് ഉപയോഗിക്കുക.

  2. പവർ കൂടിയ യന്ത്രങ്ങൾ, ഉപകരണങ്ങൾ ഇവ പ്രവർത്തിപ്പിക്കുന്ന സ്ഥലങ്ങളിൽ കർണ്ണ സംരക്ഷണത്തിനായി ഇയർ പ്ലഗ്ഗ് പോലുള്ള ഉപാധികൾ ഉപയോഗിക്കുക.

  3. വാഹനങ്ങളിൽ എയർഹോണുകൾ ഉപയോഗിക്കാതിരിക്കുക.

  4. വാഹനങ്ങളുടെ സൈലൻസറുകൾ ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

  5. ഹോൺ ടൈപ്പ് ലൗഡ് സ്പീക്കറുകൾക്ക് പകരം, ബോക്സ് ടൈപ്പ് ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കുക.

  6. ശബ്ദമലിനീകരണത്തിൽ നിന്ന് രക്ഷനേടാൻ ധാരാളം മരങ്ങൾ വച്ചു പിടിപ്പിക്കുക.

  7. രാവിലെ 6 മണിക്ക് മുമ്പും, രാത്രി 10 മണിക്ക് ശേഷവും പൊതുസ്ഥലങ്ങളിൽ, ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കാത്തിരിക്കുക.

  8. ആശുപത്രികൾ, വിദ്യാലയങ്ങൾ, കോടതികൾ തുടങ്ങിയവയുടെ പരിസരത്ത് ഉച്ചത്തിലുള്ള ശബ്ദം ഒഴിവാക്കുക.


Related Questions:

ആനകൾ ശബ്ദമുണ്ടാക്കാൻ, കമ്പനം ചെയ്യുന്ന ഭാഗം
പരിശോധനയിലൂടെ കേൾവിക്കുറവ് കണ്ടെത്താൻ ---- സഹായിക്കുന്നു.
റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചത് ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ --- ലെ ശബ്ദമിശ്രണത്തിനാണ്.
കേൾവിക്കുറവുള്ളവർക്ക് കേൾവി അനുഭവം ഉണ്ടാകാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണമാണ് ----.
ക്രമമായ കമ്പനത്തോടെയുണ്ടാകുന്നതും, കേൾക്കാൻ ഇമ്പമുള്ളതുമായ ശബ്ദത്തെ --- എന്നു പറയുന്നു.