Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ കിഴക്കൻ തീരസമതല പ്രദേശത്തിൻ്റെ സവിശേഷതകൾ ഏവ ?

  1. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
  2. ഡെൽറ്റ രൂപീകരണം നടക്കുന്നു.
  3. താരതമ്യേന വീതി കുറവ്.
  4. വീതി താരതമ്യേന കൂടുതൽ

    Aഇവയൊന്നുമല്ല

    B4 മാത്രം

    C1, 3

    D2, 4 എന്നിവ

    Answer:

    D. 2, 4 എന്നിവ

    Read Explanation:

    • ഇന്ത്യയുടെ തീര സമതലത്തെ കിഴക്കൻ തീരസമതലം, പടിഞ്ഞാറൻ തീരസമതലം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

    കിഴക്കൻ തീരസമതലം:

    • ബംഗാൾ ഉൾക്കടലിനും പൂർവഘട്ടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു

    • സുന്ദരവനപ്രദേശം മുതൽ കന്യാകുമാരിവരെ വ്യാപിച്ചിരിക്കുന്നു

    • വീതി താരതമ്യേന കൂടുതൽ.

    • കോറമണ്ഡൽ തീരസമതലം, വടക്കൻസിർകാർസ് തീരസമതലം എന്നിങ്ങനെ
      തരംതിരിക്കപെട്ടിരിക്കുന്നു

    • ഡെൽറ്റ രൂപീകരണം നടക്കുന്നു.

    പടിഞ്ഞാറൻ തീരസമതലം:

    • അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു

    • റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരിവരെ വ്യാപിച്ചിരിക്കുന്നു

    • താരതമ്യേന വീതി കുറവ്.

    • ഗുജറാത്ത് തീരസമതലം, കൊങ്കൺതീരസമതലം, മലബാർ തീരസമതലം എന്നിങ്ങനെ തരംതിരിക്കപെട്ടിരിക്കുന്നു.

    • കായലുകളും , അഴിമുഖങ്ങളും കാണപ്പെടുന്നു.അഴിമുഖങ്ങളും


    Related Questions:

    ഇന്ത്യയുടെ കിഴക്കൻതീരസമതലത്തെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

    1. ഇത് ഇന്ത്യയുടെ കിഴക്കൻ പീഠഭൂമികൾക്കും പടിഞ്ഞാറെ തീരത്തിനും ഇടയിലാണ് സ്ഥിതിചെയ്യുന്നത്
    2. ഇത് പശ്ചിമ-ബംഗാൾ-ഒഡീഷ അതിർത്തി മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്നു
    3. വടക്ക് കൊങ്കൺതീരം എന്നും തെക്ക് മലബാർ തീരം എന്നും ഈ സമതലം അറിയപ്പെടുന്നു
    4. മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നിവയാൽ ഈ സമതലം ഒഴുകുന്നു
      താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ?
      "ചാകര" എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ:
      ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിൽ ഉൾപ്പെടാത്ത തീരസമതലം കണ്ടെത്തുക.
      ചെന്നൈ ഉൾപ്പെട്ട തീരസമതലം ?