Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ സംസ്ഥാന ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്.
  2. പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നല്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് സേനയ്ക്ക് കീഴിൽ രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് "കേരള സിവിൽ ഡിഫൻസ്"
  3. സംസ്ഥാന ദുരന്തനിവാരണ പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻറ് ഡിസാസ്റ്റർ മാനേജ്‌മെൻറ് സ്ഥിതിചെയ്യുന്നത് തിരുവനന്തപുരത്താണ്.

    Aഒന്നും മൂന്നും ശരി

    Bഒന്നും രണ്ടും ശരി

    Cരണ്ടും മൂന്നും ശരി

    Dരണ്ടും, മൂന്നും ശരി

    Answer:

    A. ഒന്നും മൂന്നും ശരി

    Read Explanation:

    പൊതുജനങ്ങൾക്ക് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പരിശീലനം നല്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് സേനയ്ക്ക് കീഴിൽ രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ്സം-സ്ഥാന ദുരന്ത നിവാരണ സേന (SDRF)-


    Related Questions:

    ദേശീയ ദുരന്ത നിവാരണ സേനയെ (NDRF) സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
    i. 2005-ലെ ദുരന്ത നിവാരണ നിയമപ്രകാരം 2006-ലാണ് NDRF രൂപീകരിച്ചത്.
    ii. പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് NDRF പ്രവർത്തിക്കുന്നത്.
    iii. NDRF-ന്റെ ആസ്ഥാനം ഡൽഹിയിലെ അന്ത്യോദയ ഭവനിലാണ്.
    iv. 2024 മാർച്ചിൽ നിയമിതനായ പീയുഷ് ആനന്ദാണ് NDRF-ന്റെ ഇപ്പോഴത്തെ മേധാവി.
    v. ദേശീയ ദുരന്ത നിവാരണ നയം രൂപീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം NDRF-നാണ്.

    മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെ പ്രസ്താവനകളാണ് ശരി?

    കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആപ്തവാക്യമെന്ത് ?

    2024-ൽ, കേരള സർക്കാർ "കാലാവസ്ഥാ പ്രതിരോധ കേരള ഇനിഷ്യേറ്റീവ്" (CRKI) ആരംഭിച്ചു, ഇത് സംസ്ഥാനത്തിൻ്റെ ദുരന്ത സാധ്യത കുറയ്ക്കൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയുമായി യോജിക്കുന്നു. കേരളത്തിന്റെ ഭരണത്തിന്റെയും ആസൂത്രണ സംവിധാനത്തിന്റെയും പശ്ചാത്തലത്തിൽ ഈ സംരംഭത്തെപ്പറ്റി താഴെപ്പറയുന്ന സവിശേഷതകളിൽ ഏതാണ് ശരിയായി വിവരിക്കുന്നത്?

    1. കാലാവസ്ഥാ പൊരുത്തപ്പെടുത്തൽ തന്ത്രങ്ങളെ ഇത് നേരിട്ട് തദ്ദേശ സ്വയംഭരണ (LSG) തല പദ്ധതികളിലേക്ക് സംയോജിപ്പിക്കുന്നു.

    2. ഇത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) ഏകോപിപ്പിക്കുകയും ലോകബാങ്ക് മാത്രം ധനസഹായം നൽകുകയും ചെയ്യുന്നു.

    3.ദുരന്ത സാധ്യതയുള്ള മേഖലകൾക്കുള്ള നീർത്തട അധിഷ്‌ഠിത വികസനത്തിനും പ്രകൃതി അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങൾക്കും

    ഇത് ഊന്നൽ നൽകുന്നു.

    4.ജില്ലാതല ആസൂത്രണത്തിൽ കാലാവസ്ഥാ ദുർബലതാ സൂചികയുടെ ഉപയോഗം ഇത് നിർബന്ധമാക്കുന്നു

    മുകളിൽ നൽകിയിരിക്കുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

    Which of the following is considered a biological disaster?

    കേരള സർക്കാരിന്റെ 2010-ലെ ദുരന്ത നിവാരണ നയം അനുസരിച്ച് ദുരന്തങ്ങളുടെ വർഗ്ഗീകരണത്തെ സംബന്ധിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
    i. ജല-കാലാവസ്ഥാ ദുരന്തങ്ങളിൽ വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റ് എന്നിവ ഉൾപ്പെടുന്നു.
    ii. ഭൗമശാസ്ത്രപരമായ ദുരന്തങ്ങളിൽ ഉരുൾപൊട്ടലും സുനാമിയും ഉൾപ്പെടുന്നു.
    iii. ജൈവപരമായ ദുരന്തങ്ങളിൽ പകർച്ചവ്യാധികളും കീടങ്ങളുടെ ആക്രമണവും ഉൾപ്പെടുന്നു.
    iv. മനുഷ്യനിർമ്മിത ദുരന്തങ്ങളിൽ വ്യാവസായിക അപകടങ്ങൾ മാത്രം ഉൾപ്പെടുന്നു.
    v. രാസ, വ്യാവസായിക, ആണവ ദുരന്തങ്ങൾ ഒരൊറ്റ വിഭാഗത്തിന് കീഴിലാണ് വർഗ്ഗീകരിച്ചിരിക്കുന്നത്.

    മുകളിൽ നൽകിയിട്ടുള്ളവയിൽ ഏതൊക്കെ പ്രസ്താവനകളാണ് ശരി?