Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട BNS സെക്ഷനുമായി ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തട്ടിക്കൊണ്ടുപോകൽ, കവർച്ച, വാഹനമോഷണം, പിടിച്ചുപറി, ഭൂമികയ്യേറ്റം, കരാർ കൊലപാതകം, മനുഷ്യക്കടത്തു, സാമ്പത്തിക കുറ്റകൃത്യം, സൈബർ കുറ്റകൃത്യം, മയക്കുമരുന്നു കടത്ത്, ആയുധക്കടത്ത് തുടങ്ങിയ ഏതൊരു നിയമവിരുദ്ധ പ്രവർത്തനവും ഇതിലുൾപ്പെടുന്നു.
  2. ഒരു സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റിലെ അംഗമെന്ന നിലയിലും, അത്തരം സിൻഡിക്കേറ്റിന്റെ പേരിലോ ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം, സംഘടിത കുറ്റകൃത്യങ്ങളാണ്.

    Aഎല്ലാം ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    സെക്ഷൻ 111 - സംഘടിത കുറ്റകൃത്യം (Organized Crime)

    • തട്ടിക്കൊണ്ടുപോകൽ, കവർച്ച, വാഹനമോഷണം, പിടിച്ചുപറി, ഭൂമികയ്യേറ്റം, കരാർ കൊലപാതകം, മനുഷ്യക്കടത്തു, സാമ്പത്തിക കുറ്റകൃത്യം, സൈബർ കുറ്റകൃത്യം, മയക്കുമരുന്നു കടത്ത്, ആയുധക്കടത്ത് തുടങ്ങിയ ഏതൊരു നിയമവിരുദ്ധ പ്രവർത്തനവും ഇതിലുൾപ്പെടുന്നു.

    • ഒരു സംഘടിത കുറ്റകൃത്യ സിൻഡിക്കേറ്റിലെ അംഗമെന്ന നിലയിലും, അത്തരം സിൻഡിക്കേറ്റിന്റെ പേരിലോ ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം, സംഘടിത കുറ്റകൃത്യങ്ങളാണ്.

    • മൂന്നു വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.


    Related Questions:

    താഴെ പറയുന്നതിൽ BNS സെക്ഷൻ 127 (6) പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. രഹസ്യമായുള്ള അന്യായമായ തടഞ്ഞുവയ്ക്കൽ
    2. തടഞ്ഞു വയ്ക്കപ്പെട്ട വ്യക്തിയുടെ വേണ്ടപ്പെട്ടവരോ ഏതെങ്കിലും പബ്ലിക് സർവന്റോ അറിയുകയോ കണ്ടുപിടിക്കുകയോ ചെയ്യരുതെന്ന ഉദ്ദേശത്തോടെ അന്യായമായി തടഞ്ഞു വയ്ക്കുന്നത്
    3. ശിക്ഷ - അന്യായമായ തടഞ്ഞുവക്കലിന് അർഹതപ്പെട്ട ശിക്ഷയ്ക്ക് പുറമേ 3 വർഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവു ശിക്ഷയും പിഴയും
      ഒരു സ്ത്രീയുടെ ഭർത്താവോ ഭർത്താവിന്റെ ബന്ധുവോ അവളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നത് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
      ഒരു സഹപ്രതിയുടെ കുറ്റസമ്മതം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

      BNS സെക്ഷൻ 38 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

      1. മരണത്തിന് കാരണമാകുന്ന ആക്രമണം ,ഗുരുതരമായ മുറിവേൽപ്പിക്കുക, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികാസക്തി, തട്ടിക്കൊണ്ടുപോകൽ, ആസിഡ് ഒഴിക്കൽ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന കുറ്റകൃത്യം ആണെങ്കിൽ, ആക്രമിക്ക് മരണമോ, ദോഷമോ വരുത്തുന്നത് ഉൾപ്പെടെ, ശരീരത്തെ വ്യക്തിപരമായി പ്രതിരോധിക്കാനുള്ള അവകാശം.
      2. ശരീരത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, ആക്രമിയുടെ മരണത്തിന് കാരണം ആകാൻ അനുവദിക്കുന്നില്ല.
        ആൾക്കൂട്ട ആക്രമണ (Mob lynching)ത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?