Challenger App

No.1 PSC Learning App

1M+ Downloads
ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ജപ്പാനിൽ പ്രബലമായ രാഷ്ട്രീയ വ്യവസ്ഥയായി തീർന്നത് ഇവയിൽ ഏതായിരുന്നു?

Aകമ്മ്യൂണിസം

Bജനാധിപത്യം

Cസൈനിക ഫാസിസം

Dറിപ്പബ്ലിക്കനിസം

Answer:

C. സൈനിക ഫാസിസം

Read Explanation:

ജപ്പാനിലെ "സൈനിക ഫാസിസം"

  • ലോകമഹായുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടത്തിൽ ജപ്പാനിൽ  'സൈനിക ഫാസിസം' പ്രബലമായ രാഷ്ട്രീയ വ്യവസ്ഥയായി ഉയർന്നുവന്നു
  • സൈനിക ഫാസിസത്തിൽ ഗവൺമെൻ്റിനെ നിയന്ത്രിച്ചിരുന്നത് സൈന്യമായിരുന്നു.
  • ആഭ്യന്തരമായും അന്തർദ്ദേശീയമായും രാജ്യത്തിന്റെ നയങ്ങൾ രൂപപ്പെടുത്തിയരുന്നതും സൈന്യമായിരുന്നു
  • ആക്രമണോത്സുകമായ വിദേശ നയമായിരുന്നു ജപ്പാനീസ് സൈന്യം പിൻതുടർന്നിരുന്നത്
  • ജനാധിപത്യ - സോഷ്യലിസ്റ്റ് -സമാധാന വിരുദ്ധ സ്വഭാവമുള്ള നിരവധി രഹസ്യ സംഘടനകളുമായി സൈന്യത്തിന് ഗാഢമായ ബന്ധം ഉണ്ടായിരുന്നു.

Related Questions:

രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൈനിക സഖ്യമായ അച്ചുതണ്ട് ശക്തികളിൽ ഉൾപ്പെട്ട രാജ്യങ്ങൾ ഏതെല്ലാം?
ഹിറ്റ്ലറുടെ രഹസ്യപോലീസിന്റെ പേര് ?
രണ്ടാം ലോകമഹായുദ്ധസമയത്ത് ഫ്രാൻസിൻ്റെ പരാജയത്തെത്തുടർന്ന് രൂപീകരിക്കപ്പെട്ട ഫ്രീ ഫ്രാൻസ് പ്രസ്ഥാനത്തിൻ്റെ സ്ഥാപകനും നേതാവും ആരായിരുന്നു?
രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?
ലാറ്റിൻ പദമായ 'ഫാസസ്' എന്ന വാക്കിന്റെ അർഥം എന്താണ്?