Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. വസ്തുവിന്റെ ഭാരം
  3. വസ്തുവിന്റെ വ്യാപ്തം

    A1, 2

    B1, 3

    CNone of these

    DAll

    Answer:

    B. 1, 3

    Read Explanation:

    • പ്ലവക്ഷമ ബലം:

      • ഒരു വസ്തു ദ്രവത്തിൽ ഭാഗികമായോ പൂർണ്ണമായോ മുങ്ങിയിരിക്കുമ്പോൾ, ആ ദ്രവം വസ്തുവിൽ പ്രയോഗിക്കുന്ന ബലമാണ് പ്ലവക്ഷമ ബലം. 

      • ഒരു വസ്തുവിന് ജലത്തിൽ അനുഭവപ്പെടുന്ന ഭാരക്കുറവാണ് ആ വസ്തുവിന്റെ പ്ലവക്ഷമബലമെന്നും നിരവചിക്കാം.

    • ഒരു ദ്രവത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിൽ അനുഭവപ്പെടുന്ന രണ്ടു ബലങ്ങളാണ്:

    • 1. വസ്തുവിന്റെ ഭാരം (താഴേക്ക് അനുഭവപ്പെടുന്നത്) 
      2. വസ്‌തുവിന്മേലുള്ള  പ്ലവക്ഷമബലം (മുകളിലേക്ക് അനുഭവപ്പെടുന്ന)

    • പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ:

      • ദ്രാവകത്തിന്റെ സാന്ദ്രത 

      • വസ്തുവിന്റെ വ്യാപ്തം 

      Note:

    •         വസ്തുവിന്റെ ഭാരം പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്നില്ല. അവ ആശ്രയിച്ചിരുന്നുവെങ്കിൽ, ഒരേ ഭാരമുള്ള വ്യത്യസ്ത വസ്തുക്കൾ, ഒരേ ദ്രാവകത്തിൽ, ഒരേ പ്ലവക്ഷമ ബലം അനുഭവപ്പെടുകയാണ് ചെയ്യേണ്ടത്. എന്നാൽ, അവയ്ക്ക് വ്യത്യസ്ത പ്ലവക്ഷമ ബലം അനുഭവപ്പെടുന്നു.        

    •  ദ്രാവകത്തിന്റെ സാന്ദ്രത (Density of the fluid): പ്ലവക്ഷമ ബലം ദ്രാവകത്തിന്റെ സാന്ദ്രതയ്ക്ക് നേർ അനുപാതത്തിലായിരിക്കും. സാന്ദ്രത കൂടിയ ദ്രാവകത്തിൽ (ഉദാഹരണത്തിന്, ഉപ്പുവെള്ളം) പ്ലവക്ഷമ ബലം കൂടുതലായിരിക്കും.

    • വസ്തുവിന്റെ വ്യാപ്തം (Volume of the object) / സ്ഥാനാന്തരം സംഭവിച്ച ദ്രാവകത്തിന്റെ വ്യാപ്തം (Volume of the displaced fluid): പ്ലവക്ഷമ ബലം, ദ്രാവകത്തിൽ മുങ്ങിക്കിടക്കുന്ന വസ്തുവിന്റെ ഭാഗത്തിന് തുല്യമായ, സ്ഥാനാന്തരം സംഭവിച്ച ദ്രാവകത്തിന്റെ വ്യാപ്തത്തിന് നേർ അനുപാതത്തിലായിരിക്കും.


    Related Questions:

    മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത 0.81 ആണ്. മണ്ണെണ്ണയുടെ സാന്ദ്രത കണകാക്കുക:
    ഒരേ ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലം:
    ഉപ്പ് വെള്ളത്തിന്റെ സാന്ദ്രത :

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവനകൾ ഏത്?

    1. ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തുവിന്റെ സാന്ദ്രതയെ മാത്രം ആശ്രയിച്ചിരിക്കുന്നു.
    2. ഒരു വസ്തു ഭാഗികമായോ പൂർണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ, അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമ ബലം വസ്തു ആദേശം ചെയ്ത ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.
    3. ഒരു കല്ല് ജലത്തിൽ മുങ്ങിയിരിക്കുമ്പോൾ കല്ലിനുണ്ടായ ഭാരക്കുറവ് അതിന് അനുഭവപ്പെടുന്ന പ്ലവക്ഷമ ബലത്തിന് തുല്യമായിരിക്കും.
    4. കടലിൽ നിന്ന് ശുദ്ധജല തടാകത്തിലേക്ക് കടക്കുന്ന കപ്പൽ കൂടുതൽ താഴുന്നത് കടൽ ജലത്തിന്റെയും ശുദ്ധജലത്തിന്റെയും സാന്ദ്രത വ്യത്യാസം കൊണ്ടാണ്.
      ജലത്തിന്റെ സാന്ദ്രത എത്ര ?