App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളിൽ ഉൾപ്പെടാത്തവ ഏവ?

  1. ചേര രാജവംശം
  2. മൂഷക രാജവംശം
  3. ആയ് രാജവംശം
  4. ചോള രാജവംശം

    Aii മാത്രം

    Biv മാത്രം

    Ci, iv

    Dii, iii എന്നിവ

    Answer:

    D. ii, iii എന്നിവ

    Read Explanation:

    • പ്രാചീന തമിഴകത്തെ ജനജീവിതത്തെക്കുറിച്ച് മഹാശിലാസ്‌മാരകങ്ങളിൽ നിന്നും പഴന്തമിഴ്‌പാട്ടുകളുടെ സമാഹാരങ്ങളിൽനിന്നും വിവരം ലഭിക്കുന്നു.
    • പഴന്തമിഴ്‌പാട്ടുകൾ സംഘംകൃതികൾ എന്നും അറിയപ്പെടുന്നു.
    • മധുര കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന പാണ്ഡ്യന്മാരുടെ പ്രോത്സാഹനത്തിൽ സാഹിത്യകാരൻമാരുടെ കൂട്ടായ്‌മ പ്രാചീന തമിഴകത്ത് നിലനിന്നിരുന്നു.
    • ഇത് 'സംഘം' എന്ന പേരിലറിയപ്പെട്ടു.
    • പത്തുപ്പാട്ട്, പതിറ്റുപ്പത്ത്, അകനാ നൂറ്, പുറനാനൂറ് എന്നിവ സംഘംകൃതികളിൽ പ്രധാനപ്പെട്ടവയാണ്.
    • പ്രാചീന തമിഴകം ഭരിച്ചിരുന്നത് പാണ്ഡ്യന്മാർ, ചേരൻമാർ, ചോളന്മാർ എന്നീ രാജവംശങ്ങളായിരുന്നു. ഇവർ മുവേന്തന്മാർ എന്നറിയപ്പെട്ടു.

    Related Questions:

    തീര പ്രദേശം സംഘകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് :
    ആര്യന്മാർ എന്നറിയപ്പെടുന്ന ജനവിഭാഗം സിന്ധുനദീതട പ്രദേശങ്ങളിലേക്ക് കുടിയേറിയത് ഏകദേശം എത്ര വർഷം മുൻപാണ് ?
    വയൽ പ്രദേശം സംഘകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് :
    ഋഗ്വേദകാലത്തെ പ്രധാന വിള ഏതായിരുന്നു ?
    ആദ്യം രചിച്ച വേദം :