Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണമേത് ?

Aടെലിവിഷൻ

Bമൈക്രോഫോൺ

Cട്രാൻസ്ഫോമർ

Dഡൈനാമോ

Answer:

A. ടെലിവിഷൻ

Read Explanation:

  • റേഡിയോയിലും, ടെലിവിഷനിലും ഉൾപ്പെട്ടിരിക്കുന്ന ശാസ്ത്രീയ തത്വം - വൈദ്യുതകാന്തിക തരംഗത്തിന്റെ പ്രചരണം (Propagation of Electromagnetic waves) ആണ്. വൈദ്യുത കാന്തിക ഇൻഡക്ഷൻ അല്ല. അതിനാൽ, ആദ്യത്തെ ഓപ്ഷൻ ആണ് ഉത്തരമായി വരിക. 
  • വൈദ്യുതകാന്തിക പ്രേരണം എന്നാൽ വൈദ്യുത കാന്തിക ഇൻഡക്ഷൻ (Electromagnetic Induction) ആണ്. 

വൈദ്യുതകാന്തിക ഇൻഡക്ഷന്റെ പ്രയോജനങ്ങൾ:

  • ഇലക്ട്രിക്കൽ ട്രാൻസ്ഫോമറുകൾ (Electric Transformers)
  • മാഗ്നറ്റിക് ഫ്ലോ മീറ്റർ (Magnetic Flow Meter)
  • വൈദ്യുത മണി (Electric Bell)
  • ഇൻഡക്ഷൻ വിളക്കുകൾ (Induction Lamps)
  • ഇലക്ട്രിക് ഫാൻ (Electric fans)
  • വൈദ്യുതകാന്തിക വാതിൽ ലോക്കുകൾ (Electromagnetic door lamps)
  • ഇൻഡക്ഷൻ തപീകരണ ഉപകരണങ്ങൾ (Induction Heating Equipment)
  • ജനറേറ്ററുകൾ (Generators)
  • ഇലക്ട്രിക് മോട്ടോറുകൾ (Electric Motors)
  • ഇൻഡക്ഷൻ മോട്ടോറുകൾ (Induction Motors)
  • ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ (Induction Cooktops)
  • എഡ്ഡി കറന്റ് ബ്രേക്കുകൾ (Eddy Current Brakes)
  • വൈദ്യുതകാന്തിക ബ്രേക്കുകൾ (Electromagnetic Brakes)

Note:

  • ഒരു കമ്മ്യൂട്ടേറ്റർ ഉപയോഗിച്ച് ഡയറക്ട് കറന്റ് ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക്കൽ ജനറേറ്ററാണ് ഡൈനാമോ.
  • ശബ്ദ തരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുന്ന ഉപകരണമാണ് മൈക്രോഫോൺ. ഇവ ജനറേറ്ററേടർ പ്രഭാവമാണ് ഉപയോഗിക്കുന്നത്.  

Related Questions:

ആമ്പിയറിന്റെ നീന്തൽ നിയമപ്രകാരം, ഒരു നീന്തൽക്കാരൻ കറന്റിന്റെ ദിശയിൽ മുഖം തിരിച്ച് നീന്തുമ്പോൾ, ഇടത് കൈയിലേക്കുള്ള വ്യതിയാനം എന്തിന്റെ ദിശയാണ്?

ചുവടെ തന്നിരിക്കുന്നതിൽ നിന്നും ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം സൗത്ത് പോൾ ആയിരിക്കും.
  2. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റി ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം നോർത്ത് പോൾ ആയിരിക്കും.
  3. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം നോർത്ത് പോൾ ആയിരിക്കും.
  4. സോളിനോയ്ഡിന്റെ ഒരു അഗ്രത്ത് കറന്റ് ആന്റിക്ലോക്ക് വൈസ് ദിശയിൽ ആണെങ്കിൽ അഗ്രം സൗത്ത് പോൾ ആയിരിക്കും.
    മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
    ഒരു സാധാരണ ടോർച്ച് സെല്ലിൻറെ വോട്ടത എത്ര ?
    ഇടത് കൈ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?