Challenger App

No.1 PSC Learning App

1M+ Downloads
CSF പരിശോധന ഇവയിൽ ഏത് രോഗനിർണ്ണയത്തിനുള്ള പരിശോധനയാണ്?

Aസെറിബ്രൽ ഹേമറേജ്

Bസെറിബ്രൽ ത്രോംബോസിസ്

Cപ്രോസോപഗ്നോസിയ

Dമെനിഞ്ജൈറ്റിസ്

Answer:

D. മെനിഞ്ജൈറ്റിസ്

Read Explanation:

  • മുഖങ്ങളെ തിരിച്ചറിയാൻ മസ്‌തിഷ്‌കത്തിന് കഴിയാതെ വരുന്ന അവസ്ഥ- പ്രോസോപഗ്നോസിയ (Face blindness)
  • അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയുന്നതിനെ ബാധിക്കുന്ന തലച്ചോറിന്റെ തകരാറ്- ഡിസ്‌ലെക്‌സിയ (Dyslexia)
  • മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിജസ്നുണ്ടാകുന്ന അണുബാധ - മെനിഞ്ജൈറ്റിസ്
  • മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നത് മൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ - സെറിബ്രൽ ത്രോംബോസിസ്
  • മസ്‌തിഷ്‌കത്തിലേക്കുള്ള ഏതെങ്കിലും രക്തക്കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രക്തപ്രവാഹം - സെറിബ്രൽ ഹേമറേജ് 

Related Questions:

നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം ?

നാഡീകോശത്തിലെ ഭാഗമായ ഡെൻഡ്രോണുമായി യോജിക്കുന്ന പ്രസ്താവനകൾ ഏതെല്ലാം?

  1. കോശശരീരത്തിൽനിന്നുള്ള നീളം കൂടിയ തന്തു.
  2. ഡെൻഡ്രൈറ്റിൽ നിന്ന് ആവേഗങ്ങളെ കോശശരീരത്തിൽ എത്തിക്കുന്നു
  3. നാഡീയപ്രേഷകം സ്രവിക്കുന്നു.
    സെറിബ്രത്തിലേക്കും സെറിബ്രത്തിൽ നിന്നുമുള്ള ആവേഗപുനഃപ്രസരണ കേന്ദ്രം :
    ആന്തരകർണം സ്ഥിതി ചെയ്യുന്ന അസ്ഥി അറയ്ക്കുള്ളിലെ സ്‌തര നിർമ്മിത അറയ്ക്കുള്ളിൽ നിറഞ്ഞിരിക്കുന്ന ദ്രവം?
    ചിന്ത, ബുദ്ധി, ഓർമ, ഭാവന എന്നിവയുടെ കേന്ദ്രമെന്ന് അറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ?