App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ കൂട്ടത്തിൽ പ്പെടാത്തത് ഏത് ?

Aറോഷക് മഷിയൊപ്പ് പരീക്ഷ

Bതീമാറ്റിക് അപ്പർ സെപ്ഷൻ ടെസ്റ്റ് (TAT)

Cപദസഹചരത്വ പരീക്ഷ

Dസഞ്ചിത രേഖ

Answer:

D. സഞ്ചിത രേഖ

Read Explanation:

പ്രക്ഷേപണതന്ത്രങ്ങൾ (Projective Techniques)

  • ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തുകൊണ്ടുവരുന്ന രീതി - പ്രക്ഷേപണതന്ത്രങ്ങൾ

പ്രധാന പ്രക്ഷേപണതന്ത്രങ്ങൾ

  • Rorshach Ink-Blot Test
  • Thematic Apperception Test (TAT)
  • Word Association Test (WAT)
  • Children's Apperception Test (CAT)
  • Sentence Completion Test 

 

മൂല്യനിർണയ ഉപകരണങ്ങൾ

  • ചെക്ക്ലിസ്റ്റ് (Checklist) 

  • റേറ്റിങ് സ്കെയിൽ (Rating Scale)

  • ഉപാഖ്യാന രേഖ (Anecdotal Record)

  • സഞ്ചിത രേഖ (Cumulative Record)

  • ഇൻവെന്റികൾ

ഇൻവെന്റികൾ

  • വ്യക്തിത്വമാപനത്തിന് ഉപയോഗിക്കുന്ന പ്രധാന ഉപാധികൾ - ചോദ്യാവലി (Questionnaire), ഇൻവെന്ററികൾ (Inventories), വിക്ഷേപണ തന്ത്രങ്ങൾ (Projective Techniques)
  • മനുഷ്യന്റെ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം പ്രസ്താവനകളോ ചോദ്യങ്ങളോ ആണ് ചോദ്യാവലിയിലും ഇൻവെന്ററിയിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Questions:

ഒരു ക്ലാസ്സിലെ മികച്ച കുട്ടി, ഒറ്റപ്പെട്ട കുട്ടി തുടങ്ങിയവ കണ്ടുപിടിക്കുന്നതിന് അധ്യാപകർ നടത്തുന്ന മനഃശാസ്ത്ര പഠനരീതിയാണ് :

താഴെപ്പറയുന്ന പ്രസ്താവനകൾ  ഏത് പഠന രീതിയുമായി ബന്ധപ്പെട്ടതാണ് :

  • ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവക്രമത്തെ പഠിക്കാൻ സഹായകരമായ രീതി. 
  • പരീക്ഷണരീതി പ്രായോഗികമല്ലാത്തിടത്ത് ഈരീതി തിരഞ്ഞെടുക്കാം.
  • സാമ്പിൾ തിരഞ്ഞെടുക്കൽ, വിവരശേഖരണം ഈ രീതിയുടെ ഘട്ടങ്ങളിൽ ഉൾപ്പെടുന്നു.
ക്ലാസ്സ് റൂം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?
സിനക്റ്റിക്സ്, മസ്തിഷ്ക പ്രക്ഷാളനം, നാടകീകരണം എന്നീ തന്ത്രങ്ങൾ കുട്ടികളിലെ ഏത് കഴിവ് വർധിപ്പിക്കാനാണ് അധ്യാപകർ ഉപയോഗിക്കുന്നത് ?
കളിമൺപാത്ര നിർമ്മാണത്തിന് വിവിധ ഘട്ടങ്ങൾ നിരീക്ഷിക്കുന്നതിനും പ്രത്യേകതകൾ കണ്ടെത്തുന്നതിനും എന്ന പഠനനേട്ടം ആർജ്ജിക്കാൻ പര്യാപ്തമായ പഠന തന്ത്രം ?