Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ആദ്യം നടന്നത്‌ :

Aഈഴവ മെമ്മോറിയൽ

Bമലയാളി മെമ്മോറിയൽ

Cനിവർത്തന പ്രക്ഷോഭം

Dമലബാർ കലാപം

Answer:

B. മലയാളി മെമ്മോറിയൽ

Read Explanation:

  മലയാളി മെമ്മോറിയൽ:

  • ജി . പി. പിള്ളയുടെ നേതൃത്വ ത്തിൽ  ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത് -1891 ജനുവരി 1.
  • ഒപ്പിട്ട ആളുകളുടെ എണ്ണം -10028. 
  • ലക്ഷ്യം -ഉന്നത ജോലികൾ തദേശീയർക്ക് നൽകുക 
  • മുദ്രാവാക്യം -"തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് "
  • ആദ്യം ഒപ്പ് വെച്ചത് -കെ . പി . ശങ്കരമേനോൻ . 
  • മൂന്നാമതായി ഒപ്പ് വെച്ചത് -ഡോ . പൽപ്പു.    

  ഈഴവ മെമ്മോറിയൽ:

  •  ശ്രീമൂലം തിരുനാളിന് സമർപ്പിച്ചത് -1896 സെപ്റ്റംബർ 3 
  • നേതാവ് -ഡോ . പൽപ്പു 
  • ഒപ്പിട്ട ആളുകളുടെ എണ്ണം -13176 
  • രണ്ടാം ഈഴവ മെമ്മോറിയൽ കഴ് സൺ  പ്രഭുവിന് സമർപ്പിച്ചത് -1900 

  നിവർത്തന പ്രക്ഷോഭം: 

  • വർഷം :1932 
  • പി . എസ് . സി യുടെ രൂപീകരണത്തിന് കാരണമായ പ്രക്ഷോഭം . 
  • തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മിഷൻ രൂപീകരിച്ചത് -1936 
  • ആദ്യ പബ്ലിക് സർവീസ് കമ്മീഷണർ -ജി . ഡി . നോക്സ് 
  • പ്രക്ഷോഭത്തിന്റെ പ്രമുഖ നേതാക്കൾ
    • സി . കേശവൻ
    • ടി . എം . വർഗീസ് 
    • എൻ . വി . ജോസഫ് 
    • പി. കെ . കുഞ്ഞ് 

   മലബാർ കലാപം :

  • വർഷം :1921 
  • പ്രധാന കേന്ദ്രം :തിരൂരങ്ങാടി 
  • ബന്ധപ്പെട്ട ദുരന്തം :വാഗൺ ട്രാജഡി (1921 നവംബർ 19)
  • ദുരന്തം  നടന്ന ഗുഡ്സ് വാഗണിന്റെ നമ്പർ :MSM LV 1711
  • അന്വേഷണ കമ്മിഷൻ -എ . ആർ . നേപ്പ് കമ്മിഷൻ . 
  • മലബാർ കലാപത്തിന്റെ പ്രധാന നേതാക്കൾ :
    • വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 
    • കോയ തങ്ങൾ                                             
    • ആലി മുസലിയാർ. 

Related Questions:

ബഹുമത സമൂഹം എന്ന ആശയം മുന്നോട്ട് വച്ച നവോത്ഥാന നായകൻ ആരാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ പി കെ ചാത്തൻ മാസ്റ്ററുമായി ബന്ധപ്പെട്ട് ശരിയായത് തിരഞ്ഞെടുക്കുക ?

i) ഇരിങ്ങാലക്കുടക്കടുത്ത് മാടായിക്കോണത്ത് 1920 ൽ ജനിച്ചു 

ii) 1970 തിരഞ്ഞെടുപ്പിൽ കിളിമാനൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു 

iii) ഇ എം എസ് മാതൃസഭയിൽ ഹരിജനക്ഷേമം - തദ്ദേശസ്വയംഭരണ മന്ത്രി ആയിരുന്നു 

കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് ആരെയാണ് അറസ്റ്റ് ചെയ്തത് ?
The Salt Satyagraha in Palakkad was led by ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന്റെ ഭാഗമായി രാജധാനി മാർച്ച് നയിച്ചത് അക്കാമ്മ ചെറിയാൻ ആയിരുന്നു.
  2. തമ്പാനൂര്‍ മുതല്‍ കവടിയാര്‍ വരെയായിരുന്നു രാജധാനി മാർച്ച് നടന്നത്.
  3. അക്കാമ്മ ചെറിയാൻ കേരളത്തിൻറെ ഝാൻസി റാണി എന്നറിയപ്പെടുന്നു.