വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് താഴെപ്പറയുന്ന വസ്തുതകളിൽ ഏതൊക്കെയാണ് ശരി ?
- വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഇ. വി. രാമസ്വാമി നായ്ക്കർ അറസ്റ്റിലായി.
- 1924-ലെ വെള്ളപ്പൊക്ക സമയത്തും വൈക്കം സത്യാഗ്രഹം തുടർന്നു.
- നിയമസഭ 1925 ഫെബ്രുവരി 7ന് വോട്ടു ചെയ്തു, 22 പേരെ പിന്തുണച്ചു, 21 പേരെ നിരസിച്ചു
Aഒന്നും മൂന്നും
Bഒന്നും രണ്ടും
Cഒന്ന് മാത്രം
Dരണ്ടും മൂന്നും
Answer:
B. ഒന്നും രണ്ടും
Read Explanation:
വൈക്കം സത്യാഗ്രഹം:
- വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴിയിലൂടെ അവർണ്ണ ഹിന്ദുക്കൾക്ക് കൂടി പ്രവേശനം അനുവദിക്കുന്നതിന് വേണ്ടി ആരംഭിച്ച ഐതിഹാസിക സമരം
- ഇന്ത്യയിൽ അയിത്തത്തിന് എതിരെ നടന്ന ആദ്യത്തെ സംഘടിത സമരം
- വൈക്കം സത്യാഗ്രഹം കാലഘട്ടം : 1924 മാർച്ച് 30 - 1925 നവംബർ 23
- സത്യാഗ്രഹം നടന്ന ജില്ല : കോട്ടയം ജില്ല
- പ്രധാന നേതാവ് : ടി കെ മാധവൻ
അയിത്തോച്ചാടനം എന്ന ലക്ഷ്യം
- അയിത്തോച്ചാടനത്തിനെതിരെ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം ആണ് : 1923 ലെ കാക്കിനാഡ സമ്മേളനം
- കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചത് : മൗലാന മുഹമ്മദലി
- പ്രമേയം പാസാക്കാൻ മുൻകൈ എടുത്തത് : ടി കെ മാധവനായിരുന്നു
- 1924ലെ എറണാകുളത്ത് വെച്ച് കൂടിയ കോൺഗ്രസ് കമ്മിറ്റിയുടെ ഒരു യോഗത്തിൽ അയിത്തത്തിനെതിരെ ഒരു പ്രക്ഷേപണ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമായി.
- കെ കേളപ്പൻ ആണ് അയിത്തത്തിനെതിരെ കേരളത്തിലെ ഈ ഒരു കമ്മിറ്റിയുടെ കൺവീനർ ആയി നിയമിതനായത്.
- ടി കെ മാധവൻ, കുരൂർ നീലകണ്ഠൻ പിള്ള, ടി ആർ കൃഷ്ണസ്വാമി അയ്യർ, വേലായുധൻ മേനോൻ എന്നിവരൊക്കെ ഈ കമ്മിറ്റിയുടെ പ്രമുഖ അംഗങ്ങളായി നിലവിൽവന്നു.
- വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡ് അവർണർക്കും ഉപയോഗിക്കാൻ സ്വാതന്ത്ര്യം നേടി കൊടുക്കുന്നതിനു വേണ്ടി ഒരു സത്യാഗ്രഹ പരിപാടി ആരംഭിക്കാൻ തീരുമാനമെടുത്തു.
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത മറ്റു പ്രധാന നേതാക്കൾ :
- കെ പി കേശവമേനോൻ
- ടി കെ മാധവൻ
- സിവി കുഞ്ഞിരാമൻ
- മന്നത്ത് പത്മനാഭൻ
- ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള
- ജോർജ് ജോസഫ്എം
- കെ ഗോവിന്ദ ദാസ്
- എ കെ പിള്ള
- വൈക്കം സത്യാഗ്രഹം അനുഷ്ഠിച്ച അഹിന്ദുക്കൾ : ജോർജ് ജോസഫ്, പി എം സെബാസ്റ്റ്യൻ, അബ്ദുറഹ്മാൻ
സമരം
- 1924 മാർച്ച് 30 ന് പുലയ - ഈഴവ - നായർ സമുദായങ്ങൾ അംഗങ്ങളായ കുഞ്ഞാപ്പി - ബാഹുലേയൻ - ഗോവിന്ദപ്പണിക്കർ എന്നീ മൂന്ന് യുവാക്കൾ സമരം ആരംഭിച്ചു.
- സവർണ്ണ അവർണ്ണ വിഭാഗത്തിൽപ്പെട്ട ആളുകൾ, അവർണർക്ക് പ്രവേശനം ഇല്ല എന്ന് എഴുതി വെച്ചിരുന്ന ബോർഡ് കടന്നു ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുക എന്നതായിരുന്നു സമരമുറ.
- ഈ സമരം അടിച്ചമർത്തണമെന്ന് ദേവസ്വം അധികാരികളും ഗവൺമെന്റും തീരുമാനിച്ചു. അതിന്റെ ഭാഗമായി ക്ഷേത്രത്തിന് അകത്തേക്കുള്ള റോഡ് വേലി കെട്ടി അടച്ചു. അതു കൂടാതെ ആ പ്രദേശത്ത് നിരോധനാജ്ഞ കൂടി പ്രഖ്യാപിച്ചു.
- വൈക്കം സത്യാഗ്രഹികൾ സത്യാഗ്രഹാശ്രമം ആയി ഉപയോഗിച്ച ശ്രീനാരായണ ഗുരുവിന്റെ ആശ്രമമാണ് : വെല്ലൂർ
- വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ശ്രീനാരായണഗുരുവിന്റെ രണ്ടു ശിഷ്യന്മാരാണ് : സത്യവ്രതനും, കോട്ടുകോയിക്കൽ വേലായുധനും.
- ഗാന്ധിജി, സി രാജഗോപാലാചാരി, ഈ വി രാമസ്വാമി നായ്ക്കർ തുടങ്ങിയ ദേശീയ നേതാക്കൾ ഒക്കെ വൈക്കം സത്യാഗ്രഹം സന്ദർശിച്ചിരുന്നു.
- ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ദേശീയ നേതാവാണ് : ആചാര്യ വിനോബാ ഭാവേ
- 1925 ഗാന്ധിജി രണ്ടാമത്തെ കേരളം സന്ദർശിക്കുന്നത് വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ്.
ഇ വി രാമസ്വാമി നായ്ക്കർ:
- വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് മധുരയിൽ നിന്ന് വൈക്കത്തേക്ക് ജാഥ നയിച്ച ദേശീയ നേതാവാണ് ഇ വി രാമസ്വാമി നായ്ക്കർ.
- വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഇ. വി. രാമസ്വാമി നായ്ക്കർ അറസ്റ്റിലായി.
- “പെരിയോർ”, “വൈക്കം ഹീറോ”, “വൈക്കം വീരൻ” എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന വ്യക്തി.
- ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമ സ്ഥിതി ചെയ്യുന്നത് : വൈക്കത്ത് ആണ്.
- പുരട്ചി, വിടുതലൈ എന്നീ വാരികകളുടെ സ്ഥാപകൻ : ഇ വി രാമസ്വാമി നായ്ക്കർ
അകാലികൾ:
- വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിനുവേണ്ടി പഞ്ചാബിൽ നിന്നും അകാലികൾ എന്ന വിഭാഗം വൈക്കത്ത് എത്തി സൗജന്യ അടുക്കള സ്ഥാപിച്ചു.
- ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ ഒരു അടുക്കളയിൽ നിന്നും ആഹാരം കഴിച്ചിരുന്നത്.
- ഇവരുടെ നേതാവായിരുന്നു : ലാലാ ലാൽ സിംഗ്
- ടി കെ മാധവൻ, കെ കേളപ്പൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ആദ്യകാലങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു.
- തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് ആണ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്.
- നാല് മുതൽ ആറ് മാസം വരെ ശിക്ഷയാണ് ഇവർക്ക് ലഭിച്ചിരുന്നത്.
- വൈക്കം സത്യാഗ്രഹം നടന്നുകൊണ്ടിരിക്കെ തന്നെ 1924 ഓഗസ്റ്റ് 7 ശ്രീമൂലം തിരുനാൾ അന്തരിക്കുകയും പുതിയ റീജന്റ് ഭരണാധികാരിയായി മഹാറാണി സേതു ലക്ഷ്മി ഭായ് അധികാരത്തിലെത്തുകയും ചെയ്തു.
- 1924-ലെ വെള്ളപ്പൊക്ക സമയത്തും വൈക്കം സത്യാഗ്രഹം തുടർന്നു.
- വൈക്കം സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ദിവാൻ : റ്റി രാഘവയ്യ ആയിരുന്നു.
- വൈക്കം സത്യാഗ്രഹം തുടങ്ങുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി : ശ്രീമൂലം തിരുനാൾ
- വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോൾ തിരുവിതാംകൂർ ഭരണാധികാരി : റാണി സേതുലക്ഷ്മി ഭായി
- തടവിലാക്കപ്പെട്ട സത്യാഗ്രഹികളെ വിട്ടയയ്ക്കാൻ ഉള്ള ഉത്തരവ് റാണി പുറപ്പെടുവിച്ചു.
സവർണ്ണജാഥ:
- ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് സവർണ്ണ ഹിന്ദുക്കൾ വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട : സവർണജാഥ നയിച്ചത്.
- വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്കാണ് ഈ ജാഥ സംഘടിപ്പിക്കപെട്ടത്.
- സവർണ്ണ ജാഥയ്ക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് : മന്നത്ത് പത്മനാഭൻ.
- സവർണ്ണജാഥ ആരംഭിച്ചത് : 1924 നവംബർ 1
- സവർണജാഥ തിരുവനന്തപുരത്ത് എത്തിയത് : 1924 നവംബർ 12
- നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ച വ്യക്തിയാണ് : ഡോക്ടർ ഇ എം നായിഡു.
- ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ 1924 നവംബർ 12ന് 25,000 ത്തോളം ഒപ്പിട്ട ഒരു നിവേദനം റാണിക്ക് സമർപ്പിക്കുകയുണ്ടായി.
- ഇത് പ്രകാരമുള്ള തീരുമാനം എടുക്കെണ്ടത് നിയമനിർമ്മാണസഭയാണെന്ന നിലപാടാണ് റാണി സ്വീകരിച്ചത്
- പിന്നീട് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ എൻ കുമാരൻ 1925 ഫെബ്രുവരി 7-ന് നിയമസഭയിൽ ഒരു പ്രമേയം അവതരിപ്പിച്ചങ്കിലും അത് 21-ന് എതിരെ 22 വോട്ടിന് പരാജയപ്പെട്ടു.
സമരത്തിന്റെ അവസാനം
- 1925 മാർച്ച് 9 ന്, മഹാത്മാഗാന്ധി നേരിട്ട് അന്നത്തെ പോലീസ് കമ്മീഷണർ ആയിരുന്ന പിറ്റു മായി കൂടിക്കാഴ്ച നടത്തുകയും ഒത്തുതീർപ്പ് ചർച്ച നടത്തുകയും ചെയ്തു.
- ഇത് പ്രകാരം റോഡ് എല്ലാവർക്കുമായി തുറന്നു കൊടുക്കപ്പെട്ടു.
- 1925 മാർച്ച് 12 ന്, ഗാന്ധിജിയും ശ്രീനാരായണ ഗുരുവും വൈക്കം സത്യാഗ്രഹത്തെ കുറിച്ച് ചർച്ച ചെയ്യാനായി കണ്ടുമുട്ടി.
- വൈക്കം ക്ഷേത്രത്തിലെ കിഴക്കേനട ഒഴികെയുള്ള നിരത്തുകൾ ജാതിമതഭേദമന്യേ എല്ലാവർക്കും തുറന്നുകൊടുക്കാൻ ഉത്തരവായത് : 1925 നവംബർ 23
- 1925 നവംബർ 23ന്, ഏകദേശം 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹം അവസാനിച്ചു.
- വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷി : ചിറ്റേടത്ത് ശങ്കുപ്പിള്ള
- 1927 വീണ്ടും തിരുവിതാംകൂർ സന്ദർശിച്ച ഗാന്ധിജി അന്നത്തെ ദിവാനായിരുന്ന വാട്സുമായിട്ട് വീണ്ടുമൊരു ചർച്ചനടത്തുകയും 1928 ൽ തിരുവിതാംകൂർ ഗവൺമെന്റ് എല്ലാ ക്ഷേത്രം നടകളിലേക്കുള്ള റോഡുകളും അവർണർക്കായി തുറന്നുകൊടുക്കപെട്ടു.
- തിരുവിതാംകൂറിലെ എല്ലാ ക്ഷേത്ര നിരത്തുകളും എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നു കൊണ്ട് വിളംബരം പുറപ്പെടുവിച്ച വർഷം : 1928
- വൈക്കം സത്യാഗ്രഹത്തിന്റെ വിജയത്തെ സ്വാതന്ത്ര്യത്തിന് അടിസ്ഥാനതത്വം എന്ന് വിശേഷിപ്പിച്ചത് : ഗാന്ധിജി