App Logo

No.1 PSC Learning App

1M+ Downloads
മോണയ്ക്ക് ആരോഗ്യക്കുറവുള്ള ഒരാൾ ചുവടെ നൽകിയിരിക്കുന്ന ഭക്ഷണ ഇനങ്ങളിൽ ഏതെല്ലാമാണ് ഉപയോഗിക്കേണ്ടത്? (i)നെല്ലിക്ക (ii) ചീര (iii) മുരങ്ങയില (iv)മുട്ട

A(i), (iii) ഇനങ്ങൾ

B(ii) മാത്രം മതിയാകും

C(iv) മാത്രം മതിയാകും

D(ii), (iv) ഇനങ്ങൾ

Answer:

A. (i), (iii) ഇനങ്ങൾ

Read Explanation:

ജീവകം സിയുടെ അഭാവം ആദ്യമായി ബാധിക്കുന്നതു് മീസെൻകൈമൽ (mesenchymal) കലകളുടെ പ്രവർത്തനശേഷിയെയാണ്. തന്മൂലം കൊളാജൻ, ഡെൻറീൻ, ഓസ്റ്റിയോയ്ഡ് (osteoid)ബന്ധകവസ്തുക്കൾ എന്നിവയുടെ ഉത്പാദനം മന്ദീഭവിക്കും. തത്ഫലമായി കാപ്പിലറി രക്തധമനികൾ പൊട്ടാനിടയാകുന്നു. പല്ലുകൾ ഇളകി കൊഴിയും, മോണയിൽ നിന്നു രക്തം വരും, സന്ധികൾക്കു് ബലക്ഷയവും വീക്കവുമുണ്ടാകും. ഇതെല്ലാം സ്കർവി (scurvy) രോഗത്തിന്റെ ലക്ഷണങ്ങളാണ്. സ്കർവി രോഗം ബാധിക്കാതിരിക്കാൻ ജീവകം സി ആവശ്യത്തിന് ഉണ്ടായിരിക്കണം.


Related Questions:

തൈറോക്സിന്റെ അളവ്‌ കൂടുമ്പോൾ ഉണ്ടാകുന്ന രോഗമാണ്‌ ?
കണ്ണുനീരില്ലാത്ത അവസ്ഥയുടെ പേര് എന്താണ് ?
Pellagra is caused due to the deficiency of
ജീവകം ' C ' യുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
താഴെ പറയുന്നവയിൽ കാത്സ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത് ?